കൊ​ന്ന​ക്കാ​ട്-​പാ​ലാ-മു​ണ്ട​ക്ക​യം സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ
Monday, June 14, 2021 12:45 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച കൊ​ന്ന​ക്കാ​ട്-​പാ​ലാ-​മു​ണ്ട​ക്ക​യം കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ന്ന​ക്കാ​ട്നി​ന്നും പു​റ​പ്പെ​ട്ട് വെ​ള്ള​രി​ക്കു​ണ്ട്, ചെ​റു​പു​ഴ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഗു​രു​വാ​യൂ​ർ, എ​റ​ണാ​കു​ളം, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി​യാ​ണ് മു​ണ്ട​ക്ക​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക. ബ​സി​ൽ ഓ​ൺ ലൈ​ൻ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. https://online.keralartc.com എ​ന്ന വെ​ബ്സൈ​റ്റി​ലോ EnteKSRTC ആ​പ്പി​ലോ സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാം. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ണ്ട​ക്ക​യ​ത്തു നി​ന്നും കൊ​ന്ന​ക്കാ​ടേ​ക്കും ബ​സ് സ​ർ​വീ​സ് ന​ട​ത്തും.