എം​എ​ല്‍​എ​യും എ​ന്‍​ജി​നീ​യ​ര്‍​മാ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Monday, June 14, 2021 12:45 AM IST
പെ​രി​യ: പെ​രി​യ-​ഒ​ട​യം​ചാ​ല്‍ മെ​ക്കാ​ഡം റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്‍​ജി​നീ​യ​ര്‍​മാ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. 10 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ഈ ​റോ​ഡി​നാ​യി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത 66-ന്‍റെ അ​തി​ര്‍​ത്തി മു​ത​ല്‍ പെ​രി​യ സി​എ​ച്ച്സി വ​രെ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും ക​വ​ര്‍ സ്ലാ​ബും നി​ര്‍​മി​ക്കും. ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യ സി​എ​ച്ച്സി വ​രെ ഇ​ന്‍റ​ര്‍​ലോ​ക്കും എ​സ്റ്റി​മേ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പ്ര​കാ​ശ​ന്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ ഷി​ബി​ന്‍, ഓ​വ​ര്‍​സി​യ​ര്‍ ലീ​ന, സി​പി​എം നേ​താ​വ് എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.