പാ​ലാ​വ​യ​ല്‍ മീ​ന​ഞ്ചേ​രി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, June 14, 2021 12:45 AM IST
പാ​ലാ​വ​യ​ല്‍: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ട്ടാ​ന​ശ​ല്യം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ച്ച​താ​യി നി​യ​മ​സ​ഭ​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ വ​നം​മ​ന്ത്രി അ​റി​യാ​ന്‍; കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ മ​ല​യോ​ര​മേ​ഖ​ല​യും റാ​ണി​പു​ര​വും പി​ന്നി​ട്ട് ക​ണ്ണൂ​ര്‍ ജി​ല്ല​യോ​ട​ടു​ത്ത മ​ല​യോ​ര അ​തി​ര്‍​ത്തി​പ്ര​ദേ​ശ​മാ​യ പാ​ലാ​വ​യ​ല്‍ മീ​ന​ഞ്ചേ​രി​യി​ലും വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. ക​ര്‍​ണാ​ട​ക വ​ന​വു​മാ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മീ​ന​ഞ്ചേ​രി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു രാ​ത്രി​ക​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി. പാ​റേ​ക്കു​ടി​ലി​ല്‍ ജോ​ണ്‍​സ​ണ്‍, തോ​മ​സ്, ചെ​റി​യാ​ന്‍, ബി​ജു, മാ​ത്യു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ച​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലും ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​മാ​ത്രം വ്യാ​പ​ക​മാ​യ തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ച​ത് ഇ​താ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പാ​റേ​ക്കു​ടി​ലി​ല്‍ ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. നാ​ലു​വ​ര്‍​ഷം പ്രാ​യ​മാ​യ 450 ഓ​ളം ക​മു​കു​ക​ള്‍, തെ​ങ്ങ്, റ​ബ​ര്‍, വാ​ഴ, തേ​ക്ക്, ജാ​തി, ക​ടു​ക്ക എ​ന്നി​വ​യും ഇ​ട​വി​ള​ക​ളു​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. കൃ​ഷി​ഭൂ​മി​യി​ല്‍ പ​കു​തി​യി​ലേ​റെ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ഫ​ല​മാ​ണ് ഒ​ന്നു​ര​ണ്ട് രാ​ത്രി കൊ​ണ്ട് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​ല്ലാ​താ​ക്കി​യ​ത്.
വ​നം​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വി​ശ​ദീ​ക​രി​ച്ച​തു​പോ​ലെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സൗ​രോ​ര്‍​ജ വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ അ​വി​ട​വി​ടെ മു​റി​ഞ്ഞും തു​രു​മ്പെ​ടു​ത്തും കാ​ട്ടു​വ​ള്ളി​ക​ള്‍ ക​യ​റി​യും അ​ത് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ നി​ല​യി​ലാ​ണ്.
ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​വ​ന്ന 17 ആ​ന​ക​ള്‍ ഇ​പ്പോ​ഴും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ​യി​ലൂ​ടെ ഇ​വ​യെ തി​രി​കെ കാ​ടു​ക​യ​റ്റാ​ന്‍ ക​ഴി​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും ഇ​വ തി​രി​ച്ചെ​ത്തി​യ​താ​യാ​ണ് ക​ര്‍​ഷ​ക​രു​ടെ അ​നു​ഭ​വം. മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക, ദേ​ല​മ്പാ​ടി, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ദി​നം​പ്ര​തി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും സം​ഭ​വി​ക്കു​ന്നു​ണ്ട്.
കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ 72.85 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി​യ​താ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്ക്.