പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് ഫാ​മി​ല്‍ മാ​വി​ന്‍ തൈ​ക​ള്‍​ക്ക് ക്ഷാ​മം
Sunday, June 13, 2021 2:20 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പ് എ​ല്ലാ വ​ര്‍​ഷ​വും മാം​ഗോ ഫെ​സ്റ്റ് ന​ട​ക്കാ​റു​ള്ള പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ഈ ​വ​ര്‍​ഷം മാ​വി​ന്‍ തൈ​ക​ള്‍​ക്കും ക്ഷാ​മം. കോ​വി​ഡ് പി​ടി​മു​റു​ക്കി​യ ക​ഴി​ഞ്ഞ​വ​ര്‍​ഷം പോ​ലും ഒ​രു ല​ക്ഷം ഗ്രാ​ഫ്റ്റ് മാ​വി​ന്‍ തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച​തി​ന്‍റെ സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ഗ്രാ​ഫ്റ്റ് ചെ​യ്‌​തെ​ടു​ത്ത​ത് 25,000 എ​ണ്ണം മാ​ത്ര​മാ​ണ്. ഇ​തി​ല്‍​ത്ത​ന്നെ ഒ​ട്ടു​മു​ക്കാ​ലും പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​യി വി​ത​ര​ണം ചെ​യ്തു. തി​രി​ഞ്ഞു​വ​ച്ച നൂ​റോ​ളം തൈ​ക​ള്‍ മാ​ത്ര​മാ​ണ് ഇ​നി ഫാ​മി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്.
മി​ക​ച്ച​യി​നം മാ​ങ്ങ​ക​ളു​ടെ അ​ണ്ടി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക്വ​ട്ടേ​ഷ​ന്‍ വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഫാം ​സൂ​പ്ര​ണ്ട് സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​തി​ന് സാ​ധി​ച്ചി​ല്ല. വ​യ​നാ​ട്, പാ​ല​ക്കാ​ട് മു​ത​ല​മ​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​മാ​ണ് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച​യി​നം മാ​ങ്ങ​ക​ളു​ടെ അ​ണ്ടി​ക​ള്‍ എ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​വ​ര്‍​ഷം ക്വ​ട്ടേ​ഷ​ന്‍ വി​ളി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​തി​ല്‍​നി​ന്നും അ​വ​ശേ​ഷി​ച്ചി​രു​ന്ന 25,000 എ​ണ്ണം മാ​ത്രം മു​ള​പ്പി​ച്ച് ഗ്രാ​ഫ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ഗ്രാ​ഫ്റ്റ് ചെ​യ്‌​തെ​ടു​ക്കു​ന്ന സ​ങ്ക​ര​യി​നം മാ​വി​ന്‍ തൈ​ക​ള്‍​ക്ക് രോ​ഗ​ങ്ങ​ളെ​യും കീ​ട​ബാ​ധ​യെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി കു​റ​വാ​ണെ​ന്ന പ​രാ​തി​യും സ​മീ​പ​കാ​ല​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നു. ന​ല്ല വ​ളം ന​ല്‍​കി​യാ​ല്‍ ത​ഴ​ച്ചു​വ​ള​രു​മെ​ങ്കി​ലും വ​രു​ന്ന ത​ളി​രി​ല​ക​ളൊ​ക്കെ​യും കീ​ട​ങ്ങ​ള്‍ ന​ശി​പ്പി​ച്ച് വ​ള​ര്‍​ച്ച മു​ര​ടി​ക്കു​ക​യാ​ണ് അ​നു​ഭ​വ​മെ​ന്ന് പ​ല ക​ര്‍​ഷ​ക​രും പ​റ​യു​ന്നു.