ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ തെ​ങ്ങി​നു ത​ടം​കോ​ര​ല്‍ ആ​രം​ഭി​ച്ചു
Sunday, June 13, 2021 2:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി തെ​ങ്ങു​ക​ള്‍​ക്ക് ത​ടം​കോ​രി വ​ര​മ്പ് പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. മ​ല​ഞ്ച​രി​വു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന തെ​ങ്ങു​ക​ള്‍​ക്ക് വ​ര​മ്പു​ക​ള്‍ പി​ടി​പ്പി​ച്ചാ​ല്‍ മ​ഴ​ക്കാ​ല​ത്തെ മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും തെ​ങ്ങി​ന്‍റെ ത​ട​ത്തി​ല്‍ വെ​ള്ള​വും വ​ള​വും നി​റ​ഞ്ഞ് കൂ​ടു​ത​ല്‍ വി​ള​വു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
വ​ര​മ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഒ​രു തെ​ങ്ങി​ന്‍​ചു​വ​ട്ടി​ല്‍​നി​ന്ന് മ​ഴ​ക്കാ​ല​ത്ത് ശ​രാ​ശ​രി 5000 ലി​റ്റ​ര്‍ മ​ഴ​വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ക്കാ​ന്‍ ക​ഴി​യും. വേ​ന​ല്‍​ക്കാ​ല​ത്ത് വ​ര​ള്‍​ച്ച ത​ട​യാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും.
ഏ​ഴാം വാ​ര്‍​ഡി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ല, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്‍​ജി​നീ​യ​ര്‍ പി.​സി. റോ​ബി​ന്‍, ഓ​വ​ര്‍​സി​യ​ര്‍ മേ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.