വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, June 12, 2021 10:16 PM IST
കാ​സ​ര്‍​ഗോ​ഡ്: നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സ്വ​ന്തം വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ മു​ന്‍ പ്ര​വാ​സി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ണ​ങ്കൂ​ര്‍ കൊ​ല്ല​മ്പാ​ടി അ​റ​ഫ റോ​ഡി​ലെ എ.​കെ. അ​ബ്ദുള്ള(48)​യാ​ണ് മ​രി​ച്ച​ത്. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പ് നാ​ട്ടി​ലെ​ത്തി​യശേ​ഷം സ്വ​ന്തം വീ​ടി​ന്‍റെ നി​ര്‍​മാ​ണജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. കൊ​ല്ല​മ്പാ​ടി​യി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഖൈ​റു​ന്നീ​സ. മ​ക്ക​ള്‍: ബി​ലാ​ല്‍, ബി​ഷ്‌​റു.