പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യം; സ്‌​കൂ​ളു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം
Saturday, June 12, 2021 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അം​ഗീ​കൃ​ത അ​ണ്‍ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ആ​നൂ​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​രാ​യ പ​ട്ടി​ക​ജാ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ജൂ​ണ്‍ 25 ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം. www.engratn- z.kerala.gov.in ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ ​ഗ്രാ​ന്‍റ് പോ​ര്‍​ട്ട​ലി​ലും www.kerala.gov.in ലും ​ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 256162.