ജില്ലയിൽ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പുയ​ർ​ന്നു
Saturday, June 12, 2021 12:47 AM IST
കാ​സ​ർ​ഗോ​ഡ്: ഭൂ​ഗ​ർ​ഭ​ജ​ല​നി​ര​പ്പ് അ​പാ​യ​നി​ല​യി​ലെ​ത്തി​യ ജി​ല്ല​യി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​പ്പാ​ക്കി​യ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഒ​മ്പ​ത് മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നു. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ൽ കി​ണ​റു​ക​ളി​ൽ പ​ര​മാ​വ​ധി ഒ​മ്പ​ത് മീ​റ്റ​ർ വ​രെ​യും കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ പ​ര​മാ​വ​ധി ആ​റ് മീ​റ്റ​ർ വ​രെ​യും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
കാ​റ​ഡു​ക്ക​യി​ൽ മൂ​ന്ന് മീ​റ്റ​ർ വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് അ​ഞ്ച് മീ​റ്റ​ർ, നീ​ലേ​ശ്വ​രം 6.5, കാ​സ​ർ​ഗോ​ഡ് ഏ​ഴ്, പ​ര​പ്പ നാ​ല് മീ​റ്റ​ർ വ​രെ​യു​മാ​ണ് കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്. കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ലും ആ​നു​പാ​തി​ക​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ചെ​റു​ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം, പ​ള്ള​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ൽ, റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജു​ക​ൾ, തീ​റ്റ​പ്പു​ൽ​ക്കൃ​ഷി തു​ട​ങ്ങി​യ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​ണ് ഫ​ലം ക​ണ്ട​ത്. ജ​ലാ​ധി​ഷ്ഠി​ത വി​ക​സ​നാ​സൂ​ത്ര​ണ​ത്തി​ന്‍റെ ന​വീ​ന മാ​തൃ​ക​യാ​ണി​ത്. ജി​ല്ല​യി​ലെ ആ​റ് ബ്ലോ​ക്കു​ക​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ് ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് ഒ. ​ര​തീ​ഷ് അ​റി​യി​ച്ചു.
ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ 79.64 ശ​ത​മാ​ന​വും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര ജ​ല ഏ​ജ​ൻ​സി​ക​ൾ അ​തീ​വ ഗു​രു​ത​രം എ​ന്ന് വി​ല​യി​രു​ത്തി​യ കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്കി​ലാ​ക​ട്ടെ 97.68 ശ​ത​മാ​ന​മാ​യി​രു​ന്നു ഭൂ​ഗ​ർ​ഭ ജ​ല​ചൂ​ഷ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നേ​ട്ട​മാ​യ​ത്.
ജി​ല്ല​യി​ലെ ആ​റ് ബ്ലോ​ക്കു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 67 കി​ണ​റു​ക​ൾ നി​രീ​ക്ഷി​ച്ചാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​ത്ത് ന​മ്പ​റി​ട്ട കു​ഴ​ൽ​ക്കി​ണ​റു​ക​ളും തു​റ​ന്ന കി​ണ​റു​ക​ളു​മാ​ണ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​ത്.
കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ൽ ഏ​ഴ് (അ​ഞ്ച് കി​ണ​റു​ക​ൾ, ര​ണ്ട് കു​ഴ​ൽ​ക്കി​ണ​ർ), നീ​ലേ​ശ്വ​ര​ത്ത് എ​ട്ട് (അ​ഞ്ച് കി​ണ​ർ, മൂ​ന്ന് കു​ഴ​ൽ​ക്കി​ണ​ർ), കാ​റ​ഡു​ക്ക​യി​ൽ 13 (ഒ​മ്പ​ത് കി​ണ​ർ, നാ​ല് കു​ഴ​ൽ​ക്കി​ണ​ർ), കാ​സ​ർ​ഗോ​ഡ് ഒ​മ്പ​ത് (ഏ​ഴ് കി​ണ​ർ, ര​ണ്ട് കു​ഴ​ൽ​ക്കി​ണ​ർ), മ​ഞ്ചേ​ശ്വ​രം 14 (എ​ട്ട് കി​ണ​ർ, ആ​റ് കു​ഴ​ൽ​ക്കി​ണ​ർ), പ​ര​പ്പ​യി​ൽ 16 (12 കി​ണ​ർ, നാ​ല് കു​ഴ​ൽ​ക്കി​ണ​ർ) എ​ന്നി​വ​യി​ലാ​ണ് ഒ​രോ മാ​സ​വും നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. 2019 മേ​യ് മു​ത​ൽ 2021 മേ​യ് വ​രെ ഭൂ​ഗ​ർ​ഭ ജ​ല വ​കു​പ്പ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ കൂ​ടി​യ​ത് ഒ​മ്പ​ത് മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.
ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ഷ​ണ​മാ​ണ് നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ര​ണ്ട് വ​ർ​ഷം മു​മ്പ് ജി​ല്ല​യി​ലെ​ത്തി​യ കേ​ന്ദ്ര ജ​ല​ശ​ക്തി മി​ഷ​ൻ പ്ര​തി​നി​ധി​ക​ളു​ടെ നി​രീ​ക്ഷ​ണം. സം​സ്ഥാ​ന​ത്ത് താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും ച​രി​ഞ്ഞ ഭൂ​പ്ര​കൃ​തി​യാ​യ​തി​നാ​ൽ വെ​ള്ളം പി​ടി​ച്ചു​നി​ർ​ത്താ​നാ​കു​ന്നി​ല്ല. ഒ​പ്പം ചെ​ങ്ക​ൽ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ വെ​ള്ളം മ​ണ്ണി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നും ത​ട​സം നേ​രി​ട്ടു. പ്ര​കൃ​തി സ​മ്പ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം പ​രി​സ്ഥി​തി സ​ന്തു​ല​നാ​വ​സ്ഥ​യെ താ​ളം തെ​റ്റി​ച്ച​തും അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ച്ച​തും ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തും കു​ന്നു​ക​ൾ ഇ​ടി​ച്ചു നി​ര​പ്പാ​ക്കു​ന്ന​തും മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തെ ത​കി​ടം മ​റി​ക്കു​ന്നു​ണ്ട്.
ഭൂ​ഗ​ർ​ഭ ജ​ല വ​കു​പ്പ്, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ശു​ചി​ത്വ മി​ഷ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മ​ഴ​ക്കു​ഴി പ​ദ്ധ​തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യാ​യി​രു​ന്നു തു​ട​ക്കം.
ജി​ല്ല​യി​ൽ 52,770 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ചെ​ങ്ക​ൽ മേ​ഖ​ല​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ഭൂ​മി​യി​ലേ​ക്കി​റ​ങ്ങാ​ത്ത​ത് എ​ല്ലാ സ​മ​യ​ത്തും ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ്. ഇ​തി​ന് പ്ര​തി​വി​ധി കാ​ണു​ന്ന​തി​നൊ​പ്പം മ​ഴ​വെ​ള്ള സം​ഭ​ര​ണം, ത​ട​യ​ണ​ക​ൾ, കു​ള​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്ക​ൽ, പ​ര​മ്പ​രാ​ഗ​ത ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, വാ​ട്ട​ർ​ഷെ​ഡ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ ആ​വി​ഷ്‌​ക​രി​ച്ചാ​യി​രു​ന്ന ജ​ല​സു​ര​ക്ഷ​യി​ലേ​ക്ക് ജി​ല്ല നീ​ങ്ങി​യ​ത്.
കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, മ​ഴ​ക്കൊ​യ്ത്ത് തു​ട​ങ്ങി​യ​വ അ​നു​ബ​ന്ധ​മാ​യി ന​ട​ത്തി. മ​ണ്ണി​ന്‍റെ ജൈ​വി​ക​ത വ​ർ​ധി​പ്പി​ക്കാ​ൻ തീ​റ്റ​പ്പു​ൽ​ക്കൃ​ഷി, ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ചെ​റു ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണം, പ​ള്ള​ങ്ങ​ൾ വീ​ണ്ടെ​ടു​ക്ക​ൽ, റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജു​ക​ൾ തു​ട​ങ്ങി ജ​ല​സം​ര​ക്ഷ​ണം മു​ന്നി​ൽ​ക്ക​ണ്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു​ക​ൾ നി​രീ​ക്ഷി​ച്ച് റിം​ഗ് ചെ​ക്ക് ഡാം ​തു​ട​ങ്ങി​യ​വ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞു.