വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം പൂ​ര്‍​ണം
Friday, June 11, 2021 1:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​യ്ക്കു​ക, എ​ല്ലാ ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക​ട​യ​ട​പ്പ് സ​മ​രം പൂ​ര്‍​ണം.
വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ ന​ട​ന്ന നി​ല്‍​പ്പു സ​മ​രം സം​സ്ഥാ​ന സ​മി​തി​യം​ഗം ജി​മ്മി ഇ​ട​പ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ന്‍, എം.​ജെ. ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യു​ടെ നി​ല​നി​ല്‍​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ള്‍ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.
ഭീ​മ​ന​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​യ്ക്ക​ല്‍, എം.​ഡി. വ​ര്‍​ഗീ​സ്, ബെ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
രാ​ജ​പു​രം: രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ​പു​ര​ത്ത് ന​ട​ന്ന സ​മ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം സൈ​മ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പൂ​ടം​ക​ല്ലി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​ടി ലൂ​ക്കോ​സ്, യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ശം​ഖു​പു​ഷ്പം, ട്ര​ഷ​റ​ര്‍ സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.