മ​ണ​ല്‍ പി​ടി​കൂ​ടി
Friday, June 11, 2021 1:16 AM IST
പെ​രി​യ: മൂ​ന്നാം ക​ട​വ് പു​ഴ​യി​ല്‍ നി​ന്നും ചാ​ക്കു​ക​ളി​ല്‍ നി​റ​ച്ച് ജീ​പ്പി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ​ല്‍ ബേ​ക്ക​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​മ്പ​ത് ചാ​ക്ക് മ​ണ​ലും ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ജീ​പ്പ് ഡ്രൈ​വ​ര്‍ മൂ​ന്നാം​ക​ട​വി​ലെ സു​നി​ലി​നെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാം ക​ട​വ് പു​ഴ​യി​ല്‍ അ​ന​ധി​കൃ​ത മ​ണ​ല്‍​ക്ക​ട​ത്ത് സ​ജീ​വ​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​മീ​പം അ​മ്പ​തി​ലേ​റെ ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ചു​വ​ച്ചി​രു​ന്ന മ​ണ​ല്‍ പോ​ലീ​സ് സം​ഘം പു​ഴ​യി​ലേ​ക്ക് ത​ള്ളി.

മ​ര​ത്തൈ​ക​ള്‍
വി​ത​ര​ണ​ത്തി​ന്

കാ​സ​ര്‍​ഗോ​ഡ്: സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന, മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍, ക്ല​ബു​ക​ള്‍ എ​ന്നി​വ​ക്ക് സൗ​ജ​ന്യ​മാ​യി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു. പേ​ര, ചെ​റു​നാ​ര​കം, കാ​റ്റാ​ടി, ബ​ദാം, നീ​ര്‍​മ​രു​ത്, പൂ​വ​ര​ശ്, കു​ന്നി​വാ​ക, നെ​ല്ലി, പു​ളി, സീ​ത​പ്പ​ഴം, ക​ണി​ക്കൊ​ന്ന, മ​ന്ദാ​രം, താ​ന്നി, ഉ​ങ്ങ്, മ​ണി​മ​രു​ത്, മു​ള, തേ​ക്ക് എ​ന്നി​വ​യു​ടെ കൂ​ട​തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ​ത്. വ്യ​ക്തി​ക​ള്‍​ക്ക് 27 രൂ​പ നി​ര​ക്കി​ലും തൈ​ക​ള്‍ ല​ഭി​ക്കും.
ആ​വ​ശ്യ​ക്കാ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലെ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഓ​ഫി​സി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04994 255234, 8547603836, 8547603843, 8547603834.