വീ​ട്ടു​മുറ്റ സ​മ​രം നടത്തി
Friday, June 11, 2021 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്താ​ത്ത​തി​ലും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യും ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു കി​ട്ടാ​നു​മാ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ വീ​ട്ടു​മു​റ്റ​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ല്‍ സ​ങ്ക​ട​മി​ര​മ്പി.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ന് ദ​യാ​ബാ​യി, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, കെ. ​അ​ജി​ത, എം.​സു​ല്‍​ഫ​ത്ത്, സീ​താ​ദേ​വി കാ​ര്യാ​ട്ട്, അ​നി​ത ഷി​നു തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ്

കാ​സ​ര്‍​ഗോ​ഡ്: സ്‌​കോ​ള്‍ കേ​ര​ള മു​ഖേ​ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി കോ​ഴ്‌​സി​ന് 2020-22 ബാ​ച്ചി​ല്‍ പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സുക​ള്‍ 13, 20 തീ​യ​തി​ക​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.
സ്‌​കൂ​ളു​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​വു​ന്ന​താ​ണ്. വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക് 9447913820 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.