വീ​ണ്ടും വ്യാ​ജ​ചാ​രാ​യ​ത്തി​ന്‍റെ പി​ടി​യി​ല​മർന്ന് മ​ല​യോ​രം
Sunday, May 16, 2021 1:28 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വ്യാ​ജ​ ചാ​രാ​യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ല്‍​പ​ന​യും വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. മ​ദ്യ​ശാ​ല​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ല​റ്റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും ക​ശു​മാ​ങ്ങ​യു​ടെ ല​ഭ്യ​ത​യു​മാ​ണ് വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം പ​ല​ര്‍​ക്കും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട​തും വ്യാ​ജ​വാ​റ്റി​ലേ​ക്ക് തി​രി​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന കൂ​ട്ട​ക്കു​ഴി, മീ​ന​ഞ്ചേ​രി, അ​ത്തി​യ​ടു​ക്കം, വാ​യ്ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി വ്യാ​ജ​ചാ​രാ​യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചാ​രാ​യം വാ​ങ്ങി സ​മീ​പ​ത്തെ ടൗ​ണു​ക​ളി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലു​മെ​ത്തി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​ണ്.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും മ​ല​യോ​ര​ത്തെ മി​ക്ക ടൗ​ണു​ക​ളി​ലും ഏ​തു സ​മ​യ​ത്തും മ​ദ്യം കി​ട്ടു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. മ​ദ്യം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ആ​വ​ശ്യ​ക്കാ​ര്‍​ക്കെ​ല്ലാം അ​റി​യാം.

വ്യാ​ജ​ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​റു​ത്ത വെ​ല്ല​മ​ട​ക്ക​മു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ മ​ല​യോ​ര ടൗ​ണു​ക​ളി​ലെ പ​ല​ക​ട​ക​ളി​ലും ര​ഹ​സ്യ​മാ​യി വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട്ടെ ഹോ​ള്‍​സെ​യി​ല്‍ ക​ട​ക​ളി​ല്‍​നി​ന്നാ​ണ് ഇ​വ മ​ല​യോ​ര​ത്തെ​ത്തു​ന്ന​ത്. വ്യാ​ജ ചാ​രാ​യ ഏ​ജ​ന്‍റു​മാ​ര്‍ ഈ ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കി തൊ​ഴി​ല്‍​ര​ഹി​ത​രാ​യ കോ​ള​നി നി​വാ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​രാ​യം വാ​റ്റി​യെ​ടു​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കു​ള്ള പ്ര​തി​ഫ​ലം മി​ക്ക​പ്പോ​ഴും ചാ​രാ​യം മാ​ത്ര​മാ​യി​രി​ക്കും.

ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന വ​ഴി​ക​ളി​ല്‍​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ കാ​ല്‍​ന​ട​യാ​യി മാ​ത്രം എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് വാ​റ്റു​കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. മി​ക്ക​വാ​റും ചെ​ങ്കു​ത്താ​യ വ​ഴി​ക​ളി​ലൂ​ടെ ഏ​റെ ദൂ​രം ന​ട​ന്നു മാ​ത്ര​മേ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ ക​ഴി​യൂ. ചി​ല​പ്പോ​ഴെ​ല്ലാം വ​ന​ത്തി​ന​ക​ത്തും വാ​റ്റു​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കാ​റു​ണ്ട്. ഈ ​ക​ട​മ്പ​ക​ളെ​ല്ലാം ക​ട​ന്ന് പോ​ലീ​സോ എ​ക്‌​സൈ​സോ സ്ഥ​ല​ത്തെ​ത്തി​യാ​ല്‍​ത​ന്നെ വാ​റ്റു​കാ​ര്‍ ക​ര്‍​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. വ​ന​ത്തി​ന​ക​ത്തെ ഊ​ടു​വ​ഴി​ക​ളെ​ല്ലാം ഇ​വ​ര്‍​ക്ക് ഹൃ​ദി​സ്ഥ​മാ​യ​തു​കൊ​ണ്ട് പോ​ലീ​സി​നോ എ​ക്‌​സൈ​സി​നോ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തു​ക തീ​ര്‍​ത്തും ദു​ഷ്‌​ക​ര​മാ​ണ്.

എ​ക്‌​സൈ​സ്-​പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ടൗ​ണി​ല്‍ എ​ത്തു​മ്പോ​ള്‍​ത​ന്നെ അ​വി​ടെ​യു​ള്ള ഏ​ജ​ന്‍റു​മാ​ര്‍ ചാ​രാ​യ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യി വി​വ​രം എ​ത്തി​ച്ചു​ന​ല്‍​കും. ഇ​രു​ച​ക്ര​വാ​ഹ​ന​മോ ഓ​ട്ടോ​റി​ക്ഷ​യോ അ​ട​ക്ക​മു​ള്ള വാ​ഹ​ന​സൗ​ക​ര്യ​വും സ്ഥ​ല​ത്ത് റേ​ഞ്ചു​ള്ള മൊ​ബൈ​ല്‍ നെ​റ്റ് വ​ര്‍​ക്കും ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ണ്ടാ​കും. വ്യാ​ജ ചാ​രാ​യ​ത്തി​ന്‍റെ വി​പ​ണ​ന​ത്തി​നും ഈ ​വാ​ഹ​ന​ങ്ങ​ള്‍ ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

ക​ര്‍​ണാ​ട​ക വ​ന​ത്തി​നു​ള്ളി​ല്‍ വ​ച്ച് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ ഏ​താ​നും യു​വാ​ക്ക​ള്‍ ഇ​പ്പോ​ള്‍ ക​ര്‍​ണാ​ട​ക ജ​യി​ലി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ത​യ്യേ​നി​യോ​ടു ചേ​ര്‍​ന്ന് ര​ണ്ട് കോ​ള​നി​ക​ള്‍ അ​ടു​ത്ത​ടു​ത്താ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് വ്യാ​ജ ചാ​രാ​യ വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ആ​ളി​ന് അ​ടു​ത്തി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും കൂ​ട്ടാ​ക്കാ​തെ ചാ​രാ​യ ലോ​ബി​യു​ടെ വി​ള​യാ​ട്ടം നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണ്.