മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി എം. ​രാ​ജ​ഗോ​പാ​ല​ന്‍
Wednesday, May 12, 2021 1:32 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യു​ക്ത എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി.

കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ 370 ഓ​ളം സി​ലി​ണ്ട​റു​ക​ള്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്രം ആ​വ​ശ്യ​മു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ദൈ​നം​ദി​ന ചി​കി​ത്സ​യ്ക്ക് 120 ല​ധി​കം സി​ലി​ണ്ട​റു​ക​ളും ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു മാ​ത്ര​മാ​ണ് സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 500 സി​ലി​ണ്ട​റു​ക​ളെ​ങ്കി​ലും ജി​ല്ല​യ്ക്ക് അ​നു​വ​ദി​ക്കാ​നും ബ​ഫ​ര്‍ സ്റ്റോ​ക്കാ​യി 1000 സി​ലി​ണ്ട​റു​ക​ളെ​ങ്കി​ലും അ​ലോ​ട്ട് ചെ​യ്യാ​നും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം. ​രാ​ജ​ഗോ​പാ​ല​ന്‍ അ​റി​യി​ച്ചു.