എ​ക്സൈ​സ് വ​കു​പ്പ് കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്‌​ക് തു​റ​ന്നു
Tuesday, May 11, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​നു കീ​ഴി​ല്‍ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍​ക്കും ഹെ​ൽ​പ്പ് ഡെ​സ്‌​ക് മു​ഖേ​ന വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹെ​ൽ​പ്പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഹെ​ൽ​പ്പ് ഡെ​സ്‌​ക്കി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 04994 256728, 155358 (ടോ​ള്‍ ഫ്രീ) ​എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.