ഡ്രൈ​വ​റുടെ റോൾ എറ്റെടുത്ത് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍
Tuesday, May 11, 2021 1:03 AM IST
രാ​ജ​പു​രം: പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന് എ​ന്തൊ​ക്കെ ചെ​യ്യാ​നാ​കും? കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലും എ​ഫ്എ​ല്‍​ടി​സി​യി​ലും ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍ സെ​ന്‍റ​റി​ലും എ​ത്തി​ക്കാ​ന്‍ ഡ്രൈ​വ​റു​ടെ ജോ​ലി വ​രെ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി. ​ചാ​ക്കോ​യു​ടെ ഉ​ത്ത​രം.
പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രം ഡ്രൈ​വ​ര്‍ അ​വ​ധി​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ത​ന്നെ ഡ്രൈ​വ​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം എ​ഫ്എ​ല്‍​ടി​സി​ക​ളി​ലും ഡി​സി​സി​യി​ലും നേ​രി​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​നും മു​ന്നി​ലു​ണ്ട്. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​രേ​ഖ​യു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.