ജി​ല്ലാ​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, May 11, 2021 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഓ​ക്സി​ജ​ന്‍ ശേ​ഖ​ര​ത്തി​ന്‍റെ​യും അ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും മേ​ല്‍​നോ​ട്ട​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ ജി​ല്ലാ​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ത​ട​സ​മി​ല്ലാ​തെ ഓ​ക്സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂ​മും സ​ജ്ജ​മാ​ക്കി. കാ​ഞ്ഞ​ങ്ങാ​ട് സ​യ​ന്‍​സ് പാ​ര്‍​ക്കി​ലെ ഡി​പി​എം​എ​സ്‌​യു​വി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല സ​മി​തി​യി​ല്‍ എ​ഡി​എം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​വു​ക. ഈ ​അം​ഗ​ങ്ങ​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ടി​ഒ എ​ന്നി​വ​രും ഓ​ക്സി​ജ​ന്‍ വാ​ര്‍ റൂ​മി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി​രി​ക്കും. വാ​ര്‍ റൂ​മി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ടി​ഒ എ​ന്നി​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കും. ഡാ​റ്റാ എ​ന്‍​ട്രി​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കും.