ല​ക്ഷ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യു​മാ​യി ക​ര്‍​ഷ​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍
Tuesday, May 11, 2021 1:01 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വാ​ക്‌​സി​ന്‍ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യു​മാ​യി കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍. തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 11 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​മാ​ണ് ന​ല്‍​കി​യ​ത്.
തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന​യാ​യി 10 ല​ക്ഷം രൂ​പ​യും വി​വി​ധ ശാ​ഖ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും ര​ണ്ട് ദി​വ​സ​ത്തെ വേ​ത​ന​മാ​യി 1,12,000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 11,12,000 രൂ​പ​യു​ടെ ചെ​ക്കാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ ഹൊ​സ്ദു​ര്‍​ഗ് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​പ​ത്മ​നാ​ഭ​ന് കൈ​മാ​റി​യ​ത്. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍് വി.​വി. വി​ജ​യ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ശ​ശി, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, വി.​ടി. ഷാ​ഹു​ല്‍ ഹ​മീ​ദ്, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​പി. ര​ഘു​നാ​ഥ​ന്‍, ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് സി. ​സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന​യും ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു​ദി​വ​സ​ത്തെ വേ​ത​ന​വും ഭ​ര​ണ​സ​മി​തി​യു​ടെ ഒ​രു സി​റ്റിം​ഗ് ഫീ​സും ഉ​ള്‍​പ്പെ​ടെ 10,70,018 രൂ​പ​യാ​ണ് ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് ന​ല്‍​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​നി​ല്‍​നി​ന്നും ഹൊ​സ്ദു​ര്‍​ഗ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ. ​രാ​ജ​ഗോ​പാ​ല​ന്‍ തു​ക ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. വി​ന​യ​കു​മാ​ര്‍, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​ടി. ര​വീ​ന്ദ്ര​ന്‍, എം. ​ര​വീ​ന്ദ്ര​ന്‍, അ​സി. സെ​ക്ര​ട്ട​റി കെ.​വി. സു​ലോ​ച​ന, കെ.​പി. സ​ക്കീ​റ​ലി, പി. ​ജ​യ​പ്ര​കാ​ശ്, ഷി​ജി​ത്ത് വെ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.