ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് നി​ർ​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ തീ​രു​മാ​നം
Tuesday, May 11, 2021 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ട്ട​ഞ്ചാ​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ സ്ഥാ​പി​ക്കു​ന്ന ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ല്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ത​യാ​റാ​ക്കി​യ പ​ദ്ധ​തി ച​ര്‍​ച്ച ചെ​യ്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​തം അ​നു​വ​ദി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 2000 ഓ​ക്സി​മീ​റ്റ​റു​ക​ള്‍ വാ​ങ്ങു​ന്ന​തി​നും ജി​ല്ല​യി​ല്‍ ടെ​ലി മെ​ഡി​സി​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ കെ. ​ശ​കു​ന്ത​ള, ഗീ​താ​കൃ​ഷ്ണ​ന്‍, എ​സ്.​എ​ല്‍. സ​രി​ത, ഷി​നോ​ജ് ചാ​ക്കോ, സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.