മ​സ്തി​ഷ്ക സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച യു​വ​തി ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
Monday, May 10, 2021 1:10 AM IST
തൃ​ക്ക​രി​പ്പൂ​ർ: മ​സ്തി​ഷ്ക സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട തൃ​ക്ക​രി​പ്പൂ​ർ ക​ഞ്ചി​യി​ലെ സൗ​മ്യ(35) യാ​ണ് ഭാ​രി​ച്ച തു​ക ചെ​ല​വ് വ​രു​ന്ന ചി​കി​ത്സ​യ്ക്ക് സു​മ​ന​സു​ക​ളു​ടെ ക​നി​വ് തേ​ടു​ന്ന​ത്.
മ​സ്തി​ഷ്ക സം​ബ​ന്ധ​മാ​യ രോ​ഗം കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്കാ​യി ഇ​തി​ന​കം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​ക്കി​യെ​ങ്കി​ലും ഭേ​ദ​മാ​കാ​തെ വ​ന്ന​തി​നാ​ലാ​ണ് വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​തി​നി​ട​യി​ൽ യു​വ​തി​ക്ക് അ​പ​സ്മാ​ര​വും പി​ടി​പെ​ട്ട​തോ​ടെ രോ​ഗം സ​ങ്കീ​ർ​ണ​മാ​വു​ക​യാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് പ്ര​ശാ​ന്തി​നും കു​ടും​ബ​ത്തി​നും ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം. ​ര​ജീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ര​ജീ​ഷ് ബാ​ബു ചെ​യ​ർ​മാ​നും എ.​ജി.​സി. ഷം​ഷാ​ദ് ക​ൺ​വീ​ന​റും കെ.​കെ.​വി​ജ​യ​ൻ ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.
ഗൂ​ഗി​ൾ പേ: 8086804883.Ac/No .105100010000783, ​നീ​ലേ​ശ്വ​രം കോ-​ഓ​പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക്, തൃ​ക്ക​രി​പ്പൂ​ർ ശാ​ഖ. IFSC IBKL0340 NCU. ( ഫോ​ൺ-​ചെ​യ​ർ​മാ​ൻ: 9447479633)