പാ​ട്ടും നൃ​ത്ത​വു​മാ​യി "സ്‌​നേ​ഹ​സ​ല്ലാ​പം'
Monday, May 10, 2021 1:10 AM IST
മ​ഞ്ചേ​ശ്വ​രം: സ്നേ​ഹ​ത്തി​ന് ഭാ​ഷ​ക​ളി​ല്ല, ക​രു​ത​ലി​ന് അ​തി​രു​ക​ളു​മി​ല്ല എ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചു കൊ​ണ്ട് വി​വി​ധ ഭാ​ഷ​ക​ളി​ൽ ക​വി​ത​ക​ളും പാ​ട്ടും ആ​ല​പി​ച്ചും ഡാ​ൻ​സ് ക​ളി​ച്ചും സ്‌​നേ​ഹ​സ​ല്ലാ​പ​ത്തി​ൽ ഹൃ​ദ​യം കൊ​ണ്ട് സം​വ​ദി​ച്ച​പ്പോ​ൾ സ്നേ​ഹ​സ​ല്ലാ​പ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം സ്നേ​ഹ സം​ഗ​മ​മാ​യി മാ​റി. ബ​ഷീ​ർ, ചോ​ട്ടു, ജ​സ്‌​ലി​ൻ, ശാ​ന്ത തു​ട​ങ്ങി​യ​വ​രാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്.
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും പു​ന​ര​ധി​വ​സി​ക്ക​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​നും ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ സ​ല്ലാ​പ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം മ​ഞ്ചേ​ശ്വ​രം സ്നേ​ഹാ​ല​യ സൈ​ക്കോ​സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ന​ട​ന്ന​ത്. സി​നി​മാ ടെ​ലി​വി​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ സം​വ​ദി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​രി​പാ​ടി​യാ​ണി​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി. രാ​ജീ​വ് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ ജി​ല്ല സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ബി​ജു സ്വാ​ഗ​ത​വും സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​തൃ​ദി​ന​ത്തി​ൽ അ​മ്മ​മാ​രെ​യും അ​വ​രു​ടെ മാ​തൃ​ത്വ​ത്തി​ന്‍റെ മ​ഹ​ത്വ​വും എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ടും മാ​തൃ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​മാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. ഒ​പ്പം സ്ഥാ​പ​ന​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ ക​വി​ത​യും പാ​ട്ടും ഡാ​ൻ​സും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. സ്നേ​ഹാ​ല​യ മേ​ധാ​വി ജോ​സ​ഫ് ക്രാ​സ്ത, വീ​ണ ഡി​സൂ​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ൽ​ബി​എ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ വി​പി​ൻ​ദാ​സ്, ജി​തി​ൻ, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.
ജി​ല്ല​യി​ലെ 20 വ​യോ​ജ​ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ല്‍ സ്‌​നേ​ഹ സ​ല്ലാ​പം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച​വ​രും കു​ട്ടി​ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കും. തെ​രു​വു​ക​ളി​ൽ​നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് ക​ണ്ടെ​ത്തു​ന്ന മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളു​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി കൈ​മാ​റാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്‌ അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​ത്ത​രം ആ​ളു​ക​ളു​ടെ മു​ഴു​വ​ൻ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​നും ക്രോ​ഡീ​ക​രി​ച്ചു ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​മു​ള്ള സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി.