ലോ​ക​മാ​തൃ​ദി​ന​ത്തി​ൽ തെ​രു​വി​ലെ അ​മ്മ​മാ​രെ ഊ​ട്ടി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ
Monday, May 10, 2021 1:10 AM IST
പ​യ്യ​ന്നൂ​ര്‍: അ​മ്മ​മാ​രു​ടെ ത്യാ​ഗ​വും ന​ന്മ​യും ഓ​ര്‍​മി​ക്ക​പ്പെ​ടു​ന്ന ലോ​ക മാ​തൃ​ദി​ന​ത്തി​ല്‍ തി​ര​സ്‌​ക​രി​ക്ക​പ്പെ​ട്ട അ​മ്മ​മാ​രെ​ത്തേ​ടി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ.
വീ​ടും കി​ട​പ്പാ​ട​വു​മി​ല്ലാ​തെ തെ​രു​വീ​ഥി​ക​ളി​ല്‍ അ​ല​യു​ന്ന അ​മ്മ​മാ​രെ ക​ണ്ടെ​ത്തി അ​വ​രെ ഊ​ട്ടി​യാ​ണ് ന​ഗ​ര​സ​ഭ മാ​തൃ​ദി​ന​ത്തി​ല്‍ മാ​തൃ​ക​യാ​യ​ത്. ലോ​ക്ക്ഡൗ​ണി​ല്‍ വ​ഴി​യോ​ര താ​മ​സ​ക്കാ​രു​ടെ കൂ​ടെ​യു​ള്ള അ​മ്മ​മാ​ര്‍​ക്ക് വി​ശ​ക്ക​രു​തെ​ന്ന നി​ര്‍​ബ​ന്ധ​ബു​ദ്ധി​യോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സൺ കെ.​വി. ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി അ​മ്മ​മാ​രെ തേ​ടി​യി​റ​ങ്ങി​യ​ത്. കൊ​ടും​ചൂ​ടി​ല്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ട​ത്തി​ണ്ണ​ക​ളി​ല്‍ അ​ഭ​യം പ്രാ​പി​ച്ച അ​മ്മ​മാ​രെ​യും ആ​രു​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ​യും ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി.
ഭ​ക്ഷ​ണ​പ്പൊ​തി കൈ​പ്പ​റ്റു​മ്പോ​ള്‍ പ​ല​രു​ടെ​യും ക​ണ്ണു​ക​ള്‍ നി​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ഷ​മി​ച്ചി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഇ​തോ​ടൊ​പ്പം ഭ​ക്ഷ​ണം ന​ല്‍​കാ​നാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രും.
ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന അ​നാ​ഥ​ര്‍​ക്ക് ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​രു​ന്നു​ക​ളു​ടെ​യും വി​ത​ര​ണ​വും ഇ​തോ​ടെ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു.
ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണോ​ടൊ​പ്പം വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി.​കു​ഞ്ഞ​പ്പ​ന്‍ , ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ .അ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.