കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഈ​സ്റ്റ് എ​ളേ​രി പഞ്ചായത്ത്
Monday, May 10, 2021 1:07 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തു​ത​ല കോ​വി​ഡ് വാ​ർ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ഴു​വ​ൻ സ​മ​യ ഹെ​ൽ​പ്പ് ഡെ​സ്കും രൂ​പീ​ക​രി​ച്ചു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​നെ നാ​ലു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം, നി​രീ​ക്ഷ​ണം, മ​രു​ന്നു​ക​ളും ആ​വ​ശ്യ​വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യ​ൽ തു​ട​ങ്ങി​യ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മോ​ണി​റ്റ​ർ ചെ​യ്യാ​ൻ മേ​ഖ​ലാ സ​മി​തി​ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കാ​ൻ ചി​റ്റാ​രി​ക്ക​ൽ വൈ​സ് നി​വാ​സ് അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ആം​ബു​ല​ൻ​സ് ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന് താ​ത്കാ​ലി​ക​മാ​യി കൈ​മാ​റി. വൈ​സ് നി​വാ​സ് ഡ​യ​റ​ക്ട​ർ സ​ണ്ണി നെ​ടും​ത​കി​ടി​യി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​മേ​ഷ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.
കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സെ​ന്‍റ് മേ​രീ​സ്‌ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കെ​ട്ടി​ട​വും മാ​നേ​ജ്മെ​ന്‍റ് പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി. വൈ​സ് നി​വാ​സ് ഭാ​ര​വാ​ഹി​ക​ളെ​യും സെ​ന്‍റ് മേ​രീ​സ്‌ സ്കൂ​ൾ അ​ധി​കൃ​ത​രെ​യും പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​സ​മി​തി യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ വ്യാ​പ്തി കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ജാ​ഗ്ര​താ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, ഡോ. ​സൂ​ര്യ രാ​ഘ​വ​ൻ, ഭ​ര​ണാ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​കെ. മോ​ഹ​ന​ൻ, പി.​ജെ. ജി​ജി, ജോ​സ​ഫ് മു​ത്തോ​ലി, ഡെ​റ്റി ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി യു. ​ഉ​മേ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.