ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ട്
Monday, May 10, 2021 1:07 AM IST
പാ​ണ​ത്തൂ​ര്‍: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ലെ നെ​ല്ലി​ക്കു​ന്നി​ല്‍ ഓ​വു​ചാ​ല്‍ അ​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വേ​ന​ല്‍​മ​ഴ​യി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന് ചു​റ്റും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി 100 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ ചെ​ളി​ക്കു​ള​മാ​യി നി​ല്‍​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി. അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​ര്‍ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ ചു​റ്റി​വ​ള​ഞ്ഞാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​പോ​കു​ന്ന​ത്. വൈ​ദ്യു​തി ലൈ​നു​ക​ളി​ലെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി എ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് പ​ണി​യെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് അ​പ​ക​ടം ക്ഷണി​ച്ചു​വ​രു​ത്തു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.