ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ടെ​ലി റി​ഹാ​ബ് സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കാ​സ​ർ​ഗോ​ട്ട്
Saturday, May 8, 2021 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കാ​യി ടെ​ലി റി​ഹാ​ബി​ലി​റ്റേ​ഷ​നും ഓ​ൺ​ലൈ​ൻ തെ​റാ​പ്പി സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ തു​ട​ർ പ​രി​ശീ​ല​ന​വും ക​രു​ത​ലും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും അ​ക്ക​ര ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്നു മു​ത​ൽ ടെ​ലി റി​ഹാ​ബ് സം​വി​ധാ​നം ആ​രം​ഭി​ച്ചു.
ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സാ​മു​ഹി​ക നീ​തി ഓ​ഫീ​സ​ർ ഷീ​ബ മും​താ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ല​ജ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബി​ജു സ്വാ​ഗ​ത​വും ടെ​ലി റി​ഹാ​ബ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റീ​മ ന​ന്ദി​യും പ​റ​ഞ്ഞു.
ഡി​ഡി​ഇ കെ.​വി. പു​ഷ്പ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​മ​ധു​സൂ​ദ​ന​ൻ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു, അ​ക്ക​ര ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി ജി​മി​രാ​ജ് എ​ന്നി​വ​ർ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, ഒ​ക്യൂ​പേ​ഷ​ൻ തെ​റാ​പ്പി​സ്റ്റ്, സൈ​ക്കോ​ളോ​ജി​സ്റ്റ്, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​ന്നീ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ട്ടി​ക​ളു​ടെ പ​രി​മി​തി, വ​യ​സ്, ആ​വ​ശ്യം എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി അ​ടി​സ്ഥാ​ന​പ​ര​മാ​യി വീ​ട്ടി​ൽ ചെ​യ്യേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ന്ന​ത് തു​ട​ർ​ന്ന് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ വ​ർ​ക്ക്ഷീ​റ്റ്, ഡെ​മോ വീ​ഡി​യോ, ഓ​ൺ​ലൈ​ൻ തെ​റാ​പ്പി എ​ന്നി​വ​യും ന​ൽ​കും.