കോവിഡ് പ്ര​തി​രോ​ധ​ത്തി​ന് ഇ​ര​ട്ട മാ​സ്ക് നി​ർ​ബ​ന്ധം
Saturday, May 8, 2021 12:56 AM IST
മ​ഞ്ചേ​ശ്വ​രം: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഇ​ര​ട്ട മാ​സ്ക് നി​ർ​ബ​ന്ധ​മെ​ന്ന് വെ​ബി​നാ​ർ നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പി​നു കീ​ഴി​ൽ ക​ണ്ണൂ​രി​ലു​ള്ള ഫീ​ൽ​ഡ് ഔ​ട്ട് റീ​ച്ച് ബ്യൂ​റോ മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ലെ ഐ​സി​ഡി​എ​സ്, കു​ടും​ബ​ശ്രീ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തി​യ വെ​ബി​നാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പ​ല വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് വെ​ബി​നാ​റി​ൽ ക്ലാ​സെ​ടു​ത്ത ഡോ. ​സ​പ്ന ജെ. ​ഉ​ക്ക്ന​ട്ക്ക പ​റ​ഞ്ഞു.
ഇ​ര​ട്ട മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക വ​ഴി രോ​ഗ​ബാ​ധ 90 ശ​ത​മാ​നം​വ​രെ നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മീ​ഞ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന്ദ​രി ആ​ർ. ഷെ​ട്ടി, പൈ​വ​ളി​കെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ ബി​ജു മാ​ത്യു, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി അ​സി​സ്റ്റ​ന്‍റ് കെ.​എ​സ്. ബാ​ബു​രാ​ജ​ൻ, മ​ഞ്ചേ​ശ്വ​രം ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.