300 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി
Saturday, May 8, 2021 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​റ​ന്ത​ക്കാ​ട് ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്ത് വി​ല്‍​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന 302.4 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി. 180 മി​ല്ലി ലി​റ്റ​റി​ന്‍റെ 1680 കു​പ്പി​ക​ളാ​ണ് ബോ​ക്‌​സു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ബി. ബി​ല്‍​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​റ​ന്ത​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.
മ​ദ്യ വി​ല്‍​പ​ന​ക്കാ​ര്‍ എ​ക്‌​സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ട് പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി. മ​നോ​ജ് കു​മാ​ര്‍, ടി.​വി. സ​ജി​ത്ത്, ഹ​സ്ര​ത്ത് അ​ലി, നി​ധി​ന്‍ മോ​ഹ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് വ്യാ​ജ​മ​ദ്യ​വേ​ട്ട ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് എ​ക്സൈ​സി​നെ വി​വ​ര​മ​റി​യി​ക്കാ​ന്‍ 04994 257541, 9400069716 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.