തീ​ര​പ​രി​പാ​ല​ന ഭൂ​പ​ട​ത്തി​ൽ​നി​ന്ന് രാ​മ​ന്ത​ളി ഔ​ട്ട്
Saturday, May 8, 2021 12:54 AM IST
പ​യ്യ​ന്നൂ​ര്‍: കാ​യ​ല്‍ ദ്വീ​പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്ന് രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഒ​ഴി​വാ​ക്കി പു​തു​ക്കി​യ തീ​ര​പ​രി​പാ​ല​ന ഭൂ​പ​ടം. ഇ​ത്ത​വ​ണ ജ​ന​സാ​ന്ദ്ര​ത​യി​ലെ കു​റ​വാ​ണ് രാ​മ​ന്ത​ളി​ക്ക് കാ​യ​ല്‍​ദ്വീ​പ് പ​ദ​വി ന​ഷ്ട​മാ​കാ​നു​ള്ള കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
പു​ഴ, കാ​യ​ല്‍, ക​ട​ല്‍ എ​ന്നി​വ​യാ​ല്‍ ചു​റ്റ​പ്പെ​ട്ട​താ​ണ് രാ​മ​ന്ത​ളി​യു​ടെ പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നെ ദ്വീ​പാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2012-ല്‍ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് 2013 ന​വം​ബ​ര്‍ 27ന് ​ന​ട​ന്ന കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി യോ​ഗം രാ​മ​ന്ത​ളി​യെ കാ​യ​ല്‍​ദ്വീ​പ് പ​രി​ഗ​ണ​ന​യി​ല്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യി​രു​ന്നു. ഈ ​തീ​രു​മാ​നം പ​ഞ്ചാ​യ​ത്തി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തോ​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ പ​രി​ധി 100 മീ​റ്റ​ര്‍ എ​ന്ന​ത് 50 മീ​റ്റ​റാ​യി കു​റ​ച്ചു​കൊ​ണ്ടു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് 2019ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യു​ടെ പ​രി​ഷ്‌​ക​രി​ച്ച ഭു​പ​ട​ത്തി​ല്‍​നി​ന്ന് രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള അ​റി​യി​പ്പു​ണ്ടാ​യ​ത്.
ഇ​തോ​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ടെ വീ​ടു​നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ള്‍​ക്ക് ന​മ്പ​ര്‍ ന​ല്‍​കാ​നു​മാ​യി​ല്ല. രാ​മ​ന്ത​ളി​യു​ടെ എ​ടു​ത്തു​ക​ള​ഞ്ഞ പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പി​ന്‍​വ​ലി​ച്ച കാ​യ​ല്‍​ദ്വീ​പ് പ​രി​ധി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​ക്ക് 2019 ഒ​ക്ടോ​ബ​ര്‍ 14ന് ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി അ​യ​ച്ചി​രു​ന്നു. തീ​ര​ദേ​ശ അ​ഥോ​റി​റ്റി കാ​യ​ല്‍ തു​രു​ത്തു​ക​ളെ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​വു​മാ​യി ച​ര്‍​ച്ച​ചെ​യ്യു​മെ​ന്ന് അ​ഥോ​റി​റ്റി​ക്കു​വേ​ണ്ടി എം.​മു​ഹ​മ്മ​ദ് അ​ലി പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍ 2019ല്‍ ​പു​തു​ക്കി​യ ഭൂ​പ​ടം​ത​ന്നെ​യാ​ണ് നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് ഇ​പ്പോ​ള്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
29.9 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം വി​സ്തൃ​തി​യു​ള്ള രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​സാ​ന്ദ്ര​ത 859 ആ​ണ്.​എ​ന്നാ​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​ള​വ് ല​ഭി​ക്കു​ന്ന കാ​യ​ല്‍ ദ്വീ​പ് പ​രി​ഗ​ണ​ന ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 2161-ന് ​മു​ക​ളി​ല്‍ ജ​ന​സം​ഖ്യ വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ് തീ​ര​പ​രി​പാ​ല​ന ഭൂ​പ​ടം ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തോ​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള സി​ആ​ര്‍​ഇ​സ​ഡ് 3 ബി ​വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​നി രാ​മ​ന്ത​ളി​യു​ണ്ടാ​കു​ക.
രാ​മ​ന്ത​ളി​ക്ക് കാ​യ​ല്‍ ദ്വീ​പ് പ​ദ​വി ന​ഷ്ട​മാ​കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ട​യി​ല്‍ പ​ഞ്ചാ​യ​ത്തി​നെ കാ​യ​ല്‍​ദ്വീ​പ് പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും കാ​യ​ല്‍​ദ്വീ​പ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും തു​ട​ര്‍​ന്നും ല​ഭി​ക്കു​മെ​ന്നും സം​സ്ഥാ​ന കോ​സ്റ്റ​ല്‍ സോ​ണ്‍ മാ​നേ​ജ്‌​മെ​ന്‍റ് രാ​മ​ന്ത​ളി​യി​ലെ മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് മു​മ്പു ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ രാ​മ​ന്ത​ളി​യു​ടെ കാ​യ​ല്‍ ദ്വീ​പ് പ​ദ​വി വി​വാ​ദ​ത്തി​ലാ​കു​ക​യും സ​മ​ര​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​ക​യു​മു​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്നു​വെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു സ​മ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.