ക​രു​ത​ലാ​യി കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്കും ജാ​ഗ്ര​ത​ാസ​മി​തി​യും
Saturday, May 8, 2021 12:54 AM IST
മാ​ലോം: ത​നി​ച്ച് താ​മ​സി​ച്ച രോ​ഗി​ക്ക് തു​ണ​യാ​യി കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്കും ജാ​ഗ്ര​ത സ​മി​തി അം​ഗ​വും മാ​തൃ​ക​യാ​യി.
മാ​ലോം വ​ള്ളി​ക്ക​ട​വി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന ര​ഘു എ​ന്ന വ്യ​ക്തി ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത പ​നി​യും ഛർ​ദി​യു​മാ​യ് അ​വ​ശ​നാ​ണെ​ന്ന വി​വ​രം ഷാ​ജ​ൻ ഞൊ​ണ്ടി​മാ​ക്ക​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കോ​വി​ഡ് വാ​ർ റൂ​മി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ​ത​ന്നെ 11-ാം വാ​ർ​ഡ് ജാ​ഗ്ര​താ സ​മി​തി അം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബി​ത് ചെ​മ്പ​ക​ശേ​രി രോ​ഗി​യെ വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു ഇ​ദ്ദേ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.