ക​ള്ളാ​റി​ലെ ഹോ​ട്ട് സ്പോ​ട്ട് മേഖലയായി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ അ​തി​ർ​ത്തി​ക​ളു​മ​ട​ച്ചു
Saturday, May 8, 2021 12:54 AM IST
രാ​ജ​പു​രം: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഹോ​ട്ട് സ്പോ​ട്ട് ഏ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ അ​തി​ർ​ത്തി​ക​ളും അ​ട​ച്ചു. ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​പ്പ​റ്റി​യും അ​വ എ​ങ്ങ​നെ ന​ട​പ്പി​ൽ വ​രു​ത്താം എ​ന്ന​തി​നെ​പ്പ​റ്റി​യും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ലാ​ണ് അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. പോ​ലീ​സ് പ​ട്രോ​ളിം​ഗ് എ​ല്ലാ ദി​വ​സ​വും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്താ​തെ വെ​വ്വേ​റെ സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​തി​നും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ച​ട്ട​ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​യ​തി​ന്‍റെ ഫോ​ട്ടോ​യും അ​ടി​ക്കു​റു​പ്പും സ​ഹി​തം മാ​ഷ് പ്രോ​ഗ്രാം പ്ര​തി​നി​ധി​ക​ൾ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റി​ന് അ​യ​ച്ചു​ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മ​റ്റ് തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി 7.30ന് ​ത​ന്നെ അ​ട​യ്ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ശി​ക്ഷ​യാ​യി ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ക​ട പൂ​ർ​ണ​മാ​യും അ​ട​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് പ്ര​കാ​രം വി​ൽ​ക്കാ​ൻ അ​നു​മ​തി​യു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്രം വി​ൽ​ക്കു​ന്നെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ല​ച​ര​ക്ക് ക​ട​ക​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ മ​റ്റ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്നെ​ന്ന് അ​ഭി​പ്രാ​യം ഉ​ണ്ടാ​യി. മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ഇ​ല്ലാ​ത്ത​ത് നാ​ണ്യ​വി​ള​ക​ളാ​യ റ​ബ​ർ, കു​രു​മു​ള​ക്, ക​ശു​വ​ണ്ടി, അ​ട​യ്ക്ക, തേ​ങ്ങ
മു​ത​ലാ​യ​വ വി​റ്റ് ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ അ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി.
പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ഥ​ല​പ​രി​മി​തി മൂ​ലം കൊ​റോ​ണ പ​രി​ശോ​ധ​ന​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ഒ​രേ സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ ന​ട​ത്തു​ന്ന​തി​നാ​ൽ അ​വി​ടം കൊ​റോ​ണ​യു​ടെ സ്രോ​ത​സാ​ണെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ന്‍റി​ജ​ൻ/​ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന രാ​ജ​പു​രം പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി ലാ​ബി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന് ക​ള​ക്ട​ർ, ഡി​എം​ഒ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ന്ന നി​ല​യി​ൽ ആ​ളു​ക​ൾ ടൗ​ണു​ക​ളി​ൽ ചു​റ്റി​ത്തി​രി​യാ​ൻ പാ​ടി​ല്ല. ഏ​റ്റ​വും അ​ടു​ത്തു​ള്ള ക​ട​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​ച്ചു പോ​ക​ണം. വി​വാ​ഹ​ത്തി​നും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​നും 20 പേ​ർ​ക്ക് മാ​ത്രം അ​നു​മ​തി ന​ൽ​കാ​നും മ​റ്റ് യാ​തൊ​രു​വി​ധ ച​ട​ങ്ങു​ക​ളും ന​ട​ത്താ​ൻ പാ​ടി​ല്ല എ​ന്ന് നി​ർ​ദേ​ശം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ൽ ഇ​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളെ സി​എ​ഫ്എ​ൽ​ടി​സി ആ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ​പു​രം ടാ​ഗോ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ താ​മ​സി​പ്പി​ക്കു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട ക​ട്ടി​ൽ, ബ​ഡ് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ സ്വ​ന്ത​മാ​യി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കാ​നും തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ർ റൂം ​ഹെ​ൽ​പ് ഡ​സ്ക് ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലാ​യി മാ​ഷ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 22 അ​ധ്യാ​പ​ക​ർ കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണം, നി​രീ​ക്ഷ​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​ന്‍റെ 160 പേ​ർ​ക്കും ആ​ദ്യ ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് 40 പേ​ർ​ക്കും ഉ​ൾ​പ്പെ​ടെ ആ​കെ 200 പേ​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. വാ​ക്സി​ൻ എ​ടു​ക്കാ​ൻ രാ​വി​ലെ വ​രു​ന്ന​വ​ർ​ക്ക് പേ​ര് എ​ഴു​തി​വെ​ച്ച് ടോ​ക്ക​ൺ കൊ​ടു​ക്കാ​നും ടോ​ക്ക​ണി​ൽ സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.