തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​ള്ള പ​രി​ഹാ​രം പ്ര​ഥ​മ​ല​ക്ഷ്യം: എം. ​രാ​ജ​ഗോ​പാ​ല​ൻ
Saturday, May 8, 2021 12:54 AM IST
കാ​സ​ർ​ഗോ​ഡ്: തൊ​ഴി​ലി​ല്ലാ​യ്മ​ക്ക് പ​രി​ഹാ​രം കാ​ണ​ല്‍ പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്ന് നി​യു​ക്ത തൃ​ക്ക​രി​പ്പൂ​ര്‍ എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍. കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ന്‍റെ മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ണാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യി​ല്ല. അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ക്കും. ഇ​തി​നാ​യി വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രും. ചീ​മേ​നി​യി​ലെ വ്യ​വ​സാ​യ പാ​ര്‍​ക്ക് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും വ​നി​താ സം​ര​ഭ​ങ്ങ​ളും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഏ​റെ സാ​ധ്യ​ത​ക​ള്‍ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. വ​ലി​യ​പ​റ​മ്പ് ടൂ​റി​സം വി​ല്ലേ​ജ്, കാ​യ​ല്‍ ടൂ​റി​സം തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കും. മ​ല​ബാ​ര്‍ റി​വ​ര്‍ ക്രൂ​യി​സ് ബോ​ട്ട് ടെ​ര്‍​മി​ന​ലി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ഈ ​മേ​ഖ​ല​യി​ല്‍ വി​പു​ലീ​ക​ര​ണം ന​ട​ത്തും. പ്രാ​ദേ​ശി​ക സാ​ധ്യ​ത​ക​ള്‍ ക​ണ്ട​റി​ഞ്ഞ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്‌​ക​രി​ക്കു​ക. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തും. നൂ​ത​ന കോ​ഴ്‌​സു​ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭാ​വി​ത​ല​മു​റ​യാ​യ യു​വാ​ക്ക​ളു​ടെ കാ​യി​ക അ​ഭി​വൃ​ദ്ധി​ക്കാ​യി നി​ര​വ​ധി സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്നെ​ന്ന നി​ല​യി​ല്‍ ഫി​റ്റ്‌​ന​സ് പാ​ര്‍​ക്ക് ആ​രം​ഭി​ക്കും. ഇ​തി​നൊ​പ്പം ക​ഴി​ഞ്ഞ കാ​ല​ങ്ങ​ള് തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​രു​ടെ സു​ഖ​ദുഃ​ഖ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ​തി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ് മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലെ വ​ലി​യ ഭൂ​രി​പ​ക്ഷ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പോ​ള്‍ ചെ​യ്യ​പ്പെ​ട്ട​തി​ല്‍ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​നും ജ​ന​ക്ഷേ​മ വി​ക​സ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും രാ​ജ​ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.