ഈ ​മ​ഴ​യെ​ന്താ എ​പ്പോ​ഴും ച​ന്തേ​ര​യോ​ടി​ങ്ങ​നെ...?
Saturday, May 8, 2021 12:54 AM IST
ച​ന്തേ​ര: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നെ​ന്ന ഖ്യാ​തി​യാ​യി​രു​ന്നു എ​ന്നും ച​ന്തേ​ര​യു​ടെ കൈ​മു​ത​ല്‍. റെ​യി​ല്‍​വേ​യു​ടെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ ട്രെ​യി​ന്‍ ഹാ​ള്‍​ട്ട്. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നാ​യി സ്റ്റേ​ഷ​ന്‍ കെ​ട്ടി​ടം നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ടു​യ​ര്‍​ത്തി​യ​പ്പോ​ള്‍ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് കെ​ട്ടി​ടം ത​ന്നെ കാ​ണാ​താ​യ അ​വ​സ്ഥ​യാ​യി​രു​ന്നു.
ആ​കെ നി​ര്‍​ത്തു​ന്ന​ത് ര​ണ്ട് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍. അ​വ​യെ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള നീ​ളം പോ​ലും അ​ടു​ത്ത​കാ​ലം വ​രെ പ്ലാ​റ്റ്‌​ഫോ​മി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ന്ധ്യാ​സ​മ​യ​ത്ത് മം​ഗ​ളൂ​രു​വി​ല്‍​നി​ന്നും വ​ന്ന് ട്രെ​യി​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പ്ലാ​റ്റ്‌​ഫോം അ​വ​സാ​നി​ച്ച​ത​റി​യാ​തെ നേ​രെ കു​ഴി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വ​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത് ഏ​താ​നും വ​ര്‍​ഷം മു​മ്പാ​ണ്. കാ​ലൊ​ടി​ഞ്ഞ് കു​റ​ച്ചു​നാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​മാ​യി​രു​ന്നു കൂ​ടു​ത​ല്‍.
അ​ടു​ത്ത​കാ​ല​ത്താ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ച​ന്തേ​ര​യെ​ക്കൂ​ടി ഒ​ന്ന് വി​ക​സി​പ്പി​ച്ചു​ക​ള​യാ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​ത്. ത​ത്ക്കാ​ലം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളൊ​ന്നും ഓ​ടാ​ത്ത​തു​കൊ​ണ്ട് ഒ​രു വ​ണ്ടി​യും നി​ര്‍​ത്തു​ന്നി​ല്ലെ​ങ്കി​ലും ഭാ​വി​യി​ല്‍ പു​തി​യ സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.
നാ​ട്ടു​കാ​രു​ടെ നീ​ണ്ട​കാ​ല​ത്തെ മു​റ​വി​ളി​ക്കൊ​ടു​വി​ലാ​ണ് സ്റ്റേ​ഷ​നി​ല്‍ കു​രു​ങ്ങി​നി​ല്‍​ക്കു​ന്ന റോ​ഡി​ന് അ​ടി​പ്പാ​ത നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​തി​നാ​യി കോ​ണ്‍​ക്രീ​റ്റ് റിം​ഗു​ക​ളു​ടെ നി​ര്‍​മാ​ണ​വും റെ​യി​ല്‍​വേ ട്രാ​ക്കി​ന​ടി​യി​ലെ മ​ണ്ണ് തു​ര​ന്ന് അ​വ സ്ഥാ​പി​ക്ക​ലു​മൊ​ക്കെ വ​ള​രെ ആ​ഘോ​ഷ​മാ​യാ​ണ് ന​ട​ന്ന​ത്. പ​ക്ഷേ തു​ര​ന്ന​യി​ട​ത്ത് അ​ന്നു​മു​ത​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ലം ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ആ​ദ്യം എ​ല്ലാ​വ​രും പ​റ​ഞ്ഞു. പ​ക്ഷേ പു​ഴ​ക​ള്‍ പോ​ലും വ​റ്റി​വ​ര​ണ്ട കൊ​ടി​യ വേ​ന​ലി​ലും ച​ന്തേ​ര അ​ടി​പ്പാ​ത മാ​ത്രം ജ​ല​സ​മൃ​ദ്ധ​മാ​യി തു​ട​ര്‍​ന്നു. ഇ​രു​വ​ശ​ത്തു​മു​ള്ള വ​യ​ലു​ക​ളി​ല്‍ ന​ന​യ്ക്കാ​നു​ള്ള വെ​ള്ളം പോ​ലും അ​ടി​പ്പാ​ത സ​മൃ​ദ്ധ​മാ​യി ന​ല്‍​കി.
ര​ണ്ടു ഭാ​ഗ​ത്തും വ​യ​ലും ച​തു​പ്പു​മു​ള്ള സ്ഥ​ല​മാ​യ​തു​കൊ​ണ്ട് അ​ല്‍​പം കു​ഴി​ച്ചാ​ല്‍ പോ​ലും വെ​ള്ളം കി​ട്ടു​മെ​ന്ന കാ​ര്യം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ആ​ദ്യ​മേ ചി​ന്തി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച പാ​ത ഒ​രു ദി​വ​സം പോ​ലും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​നി​യി​പ്പോ​ള്‍ ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ മേ​ല്‍​പ്പാ​ലം പ​ണി​യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഈ ​തീ​രു​മാ​നം നേ​ര​ത്തേ​യാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും ല​ക്ഷ​ങ്ങ​ളും അ​ധ്വാ​ന​വും പാ​ഴാ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.
ഇ​തി​നു​ശേ​ഷ​മാ​ണ് പ്ലാ​റ്റ്‌​ഫോം ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. പാ​ത ഉ​യ​ര്‍​ത്തി​യ​തി​ന് സ​മാ​ന്ത​ര​മാ​യി ഉ​യ​ര്‍​ത്തി​യും നീ​ളം കൂ​ട്ടി​യും പു​തി​യ പ്ലാ​റ്റ്‌​ഫോം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ത​ന്നെ ച​ന്തേ​ര ശ​രി​ക്കു​മൊ​രു റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​ശ്വ​സി​ച്ചി​രു​ന്ന​താ​ണ്. ഉ​യ​ര്‍​ത്തി​ക്കെ​ട്ടി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി തൂ​ണു​ക​ളും ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ശ​രി​ക്കും വി​ക​സ​ന​ത്തി​ന്‍റെ ട്രാ​ക്കി​ലാ​യി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത വേ​ന​ല്‍​മ​ഴ വീ​ണ്ടും എ​ല്ലാം ക​ല​ക്കി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​യ​ര്‍​ത്തി​ക്കെ​ട്ടി​യ പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ പി​ൻ​വ​ശ​ത്തു​നി​ന്നും മ​ണ്ണ് കു​ത്ത​നെ ഒ​ലി​ച്ചു​പോ​യി ചാ​ലു​ക​ള്‍ രൂ​പ​പ്പെ​ട്ടു. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി വെ​ച്ച തൂ​ണു​ക​ള്‍​ക്കു ചു​റ്റും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു. തൂ​ണു​ക​ള്‍ അ​പ​ക​ട​നി​ല​യി​ലാ​യി. വെ​ള്ള​ത്തി​ലാ​യ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പം സ്റ്റേ​ഷ​ന്‍റെ പു​തി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​തി​ന്‍റെ ചു​റ്റി​ലു​മു​ള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ പോ​ലും പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​യി.
1.43 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ്ലാ​റ്റ്‌​ഫോം ഉ​യ​ര്‍​ത്തി​ക്കെ​ട്ടു​ന്ന പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​ത്. എ​ന്നാ​ല്‍ പാ​ള​ത്തി​ന് അ​ഭി​മു​ഖ​മാ​യ ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച​ത്. വ​യ​ലി​ന് അ​ഭി​മു​ഖ​മാ​യി നി​ല്‍​ക്കു​ന്ന മ​റു​വ​ശം മ​ണ്ണു മാ​ത്ര​മാ​യി നി​ല​നി​ര്‍​ത്തി​യ​താ​ണ് താ​ര​ത​മ്യേ​ന ചെ​റി​യൊ​രു മ​ഴ​യി​ല്‍ പോ​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​ന്‍ വ​ഴി​തെ​ളി​ച്ച​ത്. ഇ​നി ഈ ​ഭാ​ഗ​ത്ത് വീ​ണ്ടും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് മ​ണ്ണി​ട​ണ​മെ​ങ്കി​ല്‍ ഇ​നി​യും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന നി​ല​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ല്‍ ശ​രി​ക്കും മ​ഴ​ക്കാ​ലം വ​രു​മ്പോ​ള്‍ പ്ലാ​റ്റ്‌​ഫോ​മി​ലെ മ​ണ്ണെ​ല്ലാം വ​യ​ലു​ക​ളി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി പ്ലാ​റ്റ്‌ ഫോം ​പാ​ടേ ത​ക​രും. വ​യ​ലു​ക​ളും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കും.​അ​ടി​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ലു​ണ്ടാ​യ​തി​നേ​ക്കാ​ള്‍ വ​ലി​യ ധ​ന​ന​ഷ്ട​വും മാ​ന​ഹാ​നി​യു​മാ​യി​രി​ക്കും ഫ​ലം.
സ്റ്റേ​ഷ​ന്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി മ​ന​സി​ലാ​ക്കാ​തെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് എ​പ്പോ​ഴും ച​ന്തേ​ര​യ്ക്ക് വി​ന​യാ​യി​ത്തീ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​വ​തും വേ​ഗ​ത്തി​ല്‍ മ​റു​വ​ശ​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന മ​ണ്ണു​കൂ​ടി ഒ​ലി​ച്ചു​പോ​കാ​തെ പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​യാ​ണ് ഇ​നി ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.