അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ തി​ക്കി​ത്തിര​ക്കി ജ​ന​ങ്ങ​ൾ
Saturday, May 8, 2021 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ണി​ന് മു​ന്നോ​ടി​യാ​യി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​നാ​യി ക​ട​ക​ളി​ൽ തി​ക്കി​ത്തി​ര​ക്കി ജ​ന​ങ്ങ​ൾ. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മൊ​ന്നു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ആ​ൾ​ക്കാ​രെ കൂ​ട്ട​ത്തോ​ടെ ക​ട​ക​ളി​ലെ​ത്തി​ച്ചു. പ​ല​രും വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി ഒ​രു മാ​സ​ത്തേ​യ്ക്കു​ള്ള അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളു​മെ​ല്ലാം വാ​ങ്ങി​ച്ചു​കൊ​ണ്ടു​പോ​യി. ഒ​ന്പ​തു​ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ന്നെ​യും ലോ​ക്ക്ഡൗ​ൺ നീ​ണ്ടാ​ലോ എ​ന്ന ആ​ശ​ങ്ക​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കി​ൽ ശ​രി​ക്കും പെ​ട്ടു​പോ​യ​ത്. ജ​ന​ത്തി​ര​ക്ക് കൊ​ണ്ടു​ള്ള ജോ​ലി​ഭാ​രം കൂ​ടാ​തെ കോ​വി​ഡ് ഭീ​തി കാ​ര​ണം എ​യ​ർ​ക​ണ്ടീ​ഷ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് കൊ​ണ്ട് ഒ​രു ദി​വ​സം മു​ഴു​വ​ൻ ക​ടു​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി​യാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്ത​ത്.