ബന്ധുക്കളായ യുവതിയും യുവാവും മരിച്ചനിലയിൽ
Friday, May 7, 2021 10:35 PM IST
കൊ​ന്ന​ക്കാ​ട്: മൈ​ക്ക​യം ദേ​വ​ഗി​രി കോ​ള​നി​യി​ൽ അടുത്ത ബന്ധുക്കളായ യുവാവിനെയും യുവതിയെയും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​വ​ഗി​രി​യി​ലെ പ​രേ​ത​നാ​യ കാ​ര്യ​ന്‍റെ​യും പു​ത്ത​രി​ച്ചി​യു​ടെ​യും മ​ക​ൻ ര​ഘു (41), ദേ​വ​ഗി​രി​യി​ലെ വി​ശ്വാ​മി​ത്ര​ന്‍റെ ഭാ​ര്യ ലീ​ല (45) എ​ന്നി​വ​രെ​യാ​ണ് അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​യി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ഘു​വി​നെ തൂ​ങ്ങി​യനി​ല​യി​ലും ലീ​ല​യെ നി​ല​ത്തു കി​ട​ന്ന നി​ല​യി​ലു​മാ​ണ് ക​ണ്ട​ത്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.