വി​ജ​യം കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രെ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ ബ​ദ​ല്‍ ന​യ​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​രം: ​ച​ന്ദ്ര​ശേ​ഖ​ര​ന്‍
Friday, May 7, 2021 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ​യം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന്‌ വ്യ​ത്യ​സ്‌​ത​മാ​യ ഒ​രു ബ​ദ​ല്‍ ന​യം ന​ട​പ്പാ​ക്കി മു​ന്നോ​ട്ട്‌ പോ​കു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ്‌ കാ​ണു​ന്ന​തെ​ന്ന്‌ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍. കാ​സ​ര്‍​ഗോ​ഡ് പ്ര​സ്‌ ക്ല​ബി​ല്‍ ന​ട​ത്തി​യ മീ​റ്റ് ദ ​പ്ര​സ്‌ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ര​ന്ത​നാ​ളു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച മ​നു​ഷ്വ​ത്വ​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍, ഇ​ട​പെ​ട​ലു​ക​ള്‍ ഇ​വ​യ്‌​ക്കെ​ല്ലാം ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ്‌ ഈ ​തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം.
വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ള്‍ എ​ല്‍​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്‌. തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ മു​മ്പ്‌ കാ​ഞ്ഞ​ങ്ങാ​ട്‌ മ​ണ്ഡ​ല​ത്തി​ലെ വി​ജ​യ​ത്തെ​ക്കു​റി​ച്ച്‌ ഓ​രോ​രു​ത്ത​രും ചി​ല മാ​ധ്യ​മ​ങ്ങ​ളും ചി​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും അ​വ​ര​വ​രു​ടെ ഭാ​വ​ന​ക്കും ആ​ഗ്ര​ഹ​ത്തി​നും അ​നു​സ​രി​ച്ച്‌ ചി​ല പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യെ​ങ്കി​ലും അ​തെ​ല്ലാം ത​ള്ളി​ക്ക​ള​യു​ന്ന​താ​യി​രു​ന്നു ത​നി​ക്ക്‌ കി​ട്ടി​യ ഭൂ​രി​പ​ക്ഷം.
ജ​ന​ങ്ങ​ൾ ന​ല്‍​കി​യ വി​ജ​യം നാ​ടി​ന്‍റെ പൊ​തു​വി​ക​സ​ന​ത്തി​നും നേ​ര​ത്തെ തു​ട​ങ്ങി​വെ​ച്ച പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കും. കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്‌ നി​ര്‍​മാ​ണ​ത്തി​ന്‌ ജീ​വ​ന്‍ വെ​ച്ച​ത്‌ എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​ത്‌ ആ​ര്‍​ക്കും നി​ഷേ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. അ​തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും സൗ​ക​ര്യ​വു​മൊ​രു​ക്കി വ​രി​ക​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​ന്‌ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്തി​ട്ടു​ണ്ട്‌. അ​വി​ടെ മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക്‌ ഹോ​സ്റ്റ​ലും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളും വേ​ണം. കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കേ​ണ്ട​തു​ണ്ട്‌. എ​ന്നാ​ല്‍ മാ​ത്ര​മേ കോ​ള​ജി​ന് പൂ​ര്‍​ണ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​ക​യു​ള്ളു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.