സാ​ന്ത്വ​ന​മേ​കാ​ന്‍ "മാ​ഷ്' ഉ​ണ്ട്
Friday, May 7, 2021 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യും നി​രീ​ക്ഷ​ണ​ത്തി​ലും വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍​ക്ക് കാ​തോ​ര്‍​ക്കാ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ മാ​ഷ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍.
വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച പ​ദ്ധ​തി മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു വാ​ര്‍​ഡി​ല്‍ അ​ഞ്ച് അ​ധ്യാ​പ​ക​ര്‍ എ​ന്ന ക​ണ​ക്കി​ല്‍ ജി​ല്ല​യി​ലെ 777 വാ​ര്‍​ഡു​ക​ളി​ലും മാ​ഷ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ര്‍​മ​നി​ര​ത​രാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ ആ​ശ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച മാ​ഷ് പ​ദ്ധ​തി ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ​ത​ല ഐ​ഇ​സി കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ഡി​ഡി​ഇ കെ.​വി. പു​ഷ്പ തു​ട​ങ്ങി​യ​വ​ര്‍ പ​ദ്ധ​തി ഏ​കോ​പി​പ്പി​ക്കു​ന്നു.
വാ​ര്‍​ഡു​ക​ളി​ല്‍ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രാ​ണ് അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ കേ​ട്ട് ആ​ശ്വാ​സ​മേ​കു​ക. ജി​ല്ല​യി​ല്‍ ആ​കെ 1880 അ​ധ്യാ​പ​ക​രാ​ണ് മാ​ഷ് പ​ദ്ധ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​തെ​ന്നും ഇ​തോ​ടൊ​പ്പം പു​തി​യ​താ​യി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ 703 അ​ധ്യാ​പ​ക​ര്‍ കൂ​ടി എ​ത്തി​യി​ട്ടു​ണ്ടെ​ന്നും മാ​ഷ് പ​ദ്ധ​തി ജി​ല്ലാ ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ പി.​സി. വി​ദ്യ അ​റി​യി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വാ​ര്‍​ഡു​ത​ല​ത്തി​ല്‍ ജാ​ഗ്ര​ത സ​മി​തി​ക​ള്‍, റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​രാ​ണ് ര​ണ്ടാം ത​രം​ഗ​ത്തി​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഓ​രോ​വാ​ര്‍​ഡി​ലും ജാ​ഗ്ര​ത​സ​മി​തി ശ​ക്തി​പ്പെ​ടു​ത്താ​നും അ​തി​നാ​യി ആ ​വാ​ര്‍​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള ടീ​ച്ച​ര്‍​മാ​ര്‍, വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​ര്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ്, കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് ഒ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​ക്കാ​നും മീ​റ്റിം​ഗു​ക​ള്‍ ന​ട​ത്താ​നും മാ​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
മൈ​ക്രോ ക്ല​സ്റ്റ​ര്‍
രൂ​പീ​ക​രി​ക്കും
ഓ​രോ വാ​ര്‍​ഡി​നേ​യും 20 -30 വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മൈ​ക്രോ ക്ല​സ്റ്റ​റു​ക​ള്‍ ആ​യി വി​ഭ​ജി​ക്കാ​നും ഓ​രോ മൈ​ക്രോ ക്ല​സ്റ്റ​റി​നും ര​ണ്ട് കെ​യ​ര്‍ ടേ​ക്ക​ര്‍ എ​ന്ന ക​ണ​ക്കി​ല്‍ ചു​മ​ത​ല ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. കെ​യ​ര്‍ ടേ​ക്ക​ര്‍​മാ​രെ ജാ​ഗ്ര​ത സ​മി​തി​യി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​ന്‍, പോ​സി​റ്റീ​വ് ആ​യ​വ​ര്‍ എ​ന്നി​വ​രെ നി​രീ​ക്ഷി​ക്കു​ക​യും ശാ​രീ​രി​ക ആ​സ്വാ​സ്ഥ്യം ഉ​ള്ള​വ​രെ ടെ​സ്റ്റ് ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും വേ​ണ്ട മ​റ്റു സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യും. ഈ ​കെ​യ​ര്‍ ടേ​ക്ക​ര്‍​മാ​ര്‍ അ​വ​രു​ടെ മൈ​ക്രോ ക്ല​സ്റ്റ​ര്‍ ത​ല ഡെ​യി​ലി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ ​വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യു​ള്ള ടീ​ച്ചേ​ഴ്‌​സി​നെ അ​റി​യി​ക്കും. വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യു​ള്ള ടീ​ച്ച​ര്‍​മാ​ര്‍ കെ​യ​ര്‍ ടേ​ക്ക​ഴ്‌​സു​മാ​യും ജാ​ഗ്ര​ത​സ​മി​തി​യു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും ത​ങ്ങ​ളു​ടെ വാ​ര്‍​ഡി​ലെ ഡെ​യി​ലി പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ ക​ണ​ക്ക് പ​ഞ്ചാ​യ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് യ​ഥാ​സ​മ​യം ന​ല്‍​കു​ക​യും ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്ക് വാ​ര്‍​ഡി​ലെ ര​ണ്ടാ​ഴ്ച​യി​ലെ ലെ ​കോ​വി​ഡ് പോ​സി​റ്റീ​വ് ഗ്രാ​ഫ് ത​യാ​റാ​ക്കാ​നും അ​ത​നു​സ​രി​ച്ചു ആ​വ​ശ്യ​മാ​യ വാ​ര്‍​ഡു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കൊ​ടു​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും സ​ന്ന​ദ്ധ​രാ​യ ചെ​റു​പ്പ​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സ് രൂ​പീ​ക​രി​ക്കും. എ​വി​ടെ​യാ​ണോ എ​പ്പോ​ഴാ​ണോ ഇ​വ​രു​ടെ സ​ഹാ​യം ആ​വ​ശ്യം വ​രി​ക അ​വി​ടെ എ​ത്ര​യും (സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍, ര​ക്ത​ദാ​നം, മ​റ്റു അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍) പെ​ട്ടെ​ന്ന് എ​ത്തി വേ​ണ്ട സ​ഹാ​യം ല​ഭ്യ​മാ​ക്കും.
ട്രാ​ഫി​ക് മാ​ഷ്
ഓ​രോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി അ​ധ്യാ​പ​ക​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി. പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പി​ഴ ചു​മ​ത്തും. ഇ​തോ​ടൊ​പ്പം മാ​ഷ് റേ​ഡി​യോ, മാ​ഷ് വ​ണ്ടി, മാ​ഷ് ബു​ള്ള​റ്റി​ന്‍ തു​ട​ങ്ങി​യ വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ രീ​തി​ക​ളും മാ​ഷ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി വ​രു​ന്നു​ണ്ട്. മാ​ഷ് പ​ദ്ധ​തി​യി​ലെ അ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണു​ന്നു​ണ്ട്.