ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ ബാ​ങ്ക് 11.30 ല​ക്ഷം രൂ​പ ന​ൽ​കി
Friday, May 7, 2021 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഹൊ​സ്ദു​ർ​ഗ് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് 10 ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ ര​ണ്ടു​ദി​വ​സ​ത്തെ ശ​മ്പ​ളം 1,30,000 രൂ​പ​യും ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ കെ. ​രാ​ജ​ഗോ​പാ​ല​ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​യ​മ്മ​ൽ കൈ​മാ​റി.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ച്ച്. ബാ​ല​ൻ, വി.​വി. സു​ധാ​ക​ര​ൻ, കെ.​കെ. ഇ​സ്മാ​യി​ൽ, കെ.​പി. മോ​ഹ​ന​ൻ, എ​ൻ.​കെ. ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​കെ. അ​ഹ​മ്മ​ദ് പ​ട​ന്ന​ക്കാ​ട് സ്വാ​ഗ​ത​വും ബാ​ങ്ക് സെ​ക്ര​ട്ട​റി എ. ​പ്ര​സ​ന്ന​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.