മത്സ്യക്കൃഷിയിലെ വരുമാനം നല്കി അ​ധ്യാ​പ​ക ദ​മ്പ​തി​ക​ള്‍
Friday, May 7, 2021 1:14 AM IST
കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് കാ​ല​ത്തെ പ​രീ​ക്ഷ​ണ മ​ത്സ്യ​ക്കൃ​ഷി​യി​ല്‍ നി​ന്ന് ല​ഭി​ച്ച തു​ക അ​ധ്യാ​പ​ക ദ​മ്പ​തി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി.
ബോ​വി​ക്കാ​നം എ​യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ണി​ഞ്ഞ, ബാ​ഡൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ സി. ​പ്രി​യ എ​ന്നി​വ​ര്‍ ന​ട​ത്തി​യ മ​ത്സ്യ​ക്കൃ​ഷി​യി​ല്‍ നി​ന്ന് ല​ഭി​ച്ച വ​രു​മാ​ന​വും ശ​മ്പ​ള വി​ഹി​ത​വും ഉ​ള്‍​പ്പെ​ടെ 20000 രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു​വി​ന് കൈ​മാ​റി​യ​ത്. മ​ക്ക​ളാ​യ ആ​ദി​ത്യ ദേ​വ് ,ദേ​വ​ന​ന്ദ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു.