ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 6, 2021 10:23 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പൂ​ടം​ക​ല്ല് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി കോ​ട്ട​പ്പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ച്ച​ന (35) യാ​ണു മ​രി​ച്ച​ത്. അ​ർ​ച്ച​ന​യു​ടെ ഭ​ർ​ത്താ​വ് ജോ​ത്സ്യ​ർ ശി​വ​കു​മാ​ർ പൊ​തു​വാ​ൾ ഏ​പ്രി​ൽ 15ന് ​കോ​വി​ഡ് ബാ​ധി​ച്ച് മ​രിച്ചിരുന്നു. അ​തി​നുശേ​ഷ​മാ​ണ് അ​ർ​ച്ച​ന​യ്ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ൽ അ​ധി​ക​മാ​യി മം​ഗ​ളൂരുവിലെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ർ​ച്ച​ന ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്. മ​ക​ൾ: നി​ര​ഞ്ജ​ന മാ​വു​ങ്കാ​ൽ രാം​ന​ഗ​ർ സ്വാ​മി രാം​ദാ​സ് സ്കൂ​ളി​ലെ ഏ​ഴാംക്ലാസ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​രി​യ​യി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി-ശോ​ഭ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ർ​ച്ച​ന. സ​ഹോ​ദ​ര​ങ്ങ​ൾ : അ​നൂ​പ്, ബി​നൂ​പ്.