കാ​സ​ര്‍​ഗോ​ട്ട് ഫ്‌​ളൈ ഓ​വ​ര്‍, ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി: നെ​ല്ലി​ക്കു​ന്ന്
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ നീ​ളു​ന്ന ഫ്‌​ളൈ ഓ​വ​ര്‍ നി​ര്‍​മി​ക്കു​മെ​ന്ന് എം​എ​ല്‍​എ​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സി​ല്‍ പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ഗ​ര​സ​ഭ​യ്ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​യും. ചൗ​ക്കി-​ഉ​ളി​യ​ത്ത​ടു​ക്ക വ​ഴി വി​ദ്യാ​ന​ഗ​റി​ലേ​ക്ക് ബൈ​പാ​സ് നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജാ​തി​യും മ​ത​വും നോ​ക്കി​യ​ല്ല കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്ടാ​ണ് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത​ത്. ഈ ​അ​ർ​ഥ​ത്തി​ല്‍ ബി​ജെ​പി​ക്കാ​ര്‍ പോ​ലും വ്യ​ക്തി​പ​ര​മാ​യി യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടാ​കാം. മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രെ​ല്ലാം ത​നി​ക്കൊ​പ്പ​മാ​ണ് നി​ന്ന​ത്. ഇ​തൊ​ക്കെ കൊ​ണ്ടാ​ണ് എ​തി​രാ​ളി​ക​ളെ പോ​ലും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ത​ന്‍റെ ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ് ത​ന്‍റെ വി​ജ​യ​മെ​ന്നും എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് പ​റ​ഞ്ഞു.