ക​ശു​വ​ണ്ടി​ കൃഷിയുടെ താ​ളം തെ​റ്റുന്നു
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു കാ​ല​ത്ത് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​മ​ത്തെ​യോ ര​ണ്ടാ​മ​ത്തെ​യോ കാ​ര്‍​ഷി​ക വി​ള​യാ​യി​രു​ന്നു ക​ശു​വ​ണ്ടി. ജി​ല്ല​യി​ലെ മ​ണ്ണി​ലും കാ​ലാ​വ​സ്ഥ​യി​ലും കാ​ര്യ​മാ​യ ജ​ല​സേ​ച​ന​ച്ചെ​ല​വ് പോ​ലു​മി​ല്ലാ​തെ സ​മൃ​ദ്ധ​മാ​യി വ​ള​ര്‍​ന്ന് പൂ​ക്കു​ന്ന ക​ശു​മാ​വു​ക​ള്‍ എ​ല്ലാ​യി​ട​ത്തേ​യും പ​തി​വു​കാ​ഴ്ച​യാ​യി​രു​ന്നു. പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ തോ​ട്ട​ങ്ങ​ളി​ലും ക​ശു​മാ​വു​ക​ള്‍ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. റ​ബ​റി​ന്‍റെ പ്ര​ഭാ​വം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ക​ശു​മാ​വ് കൃ​ഷി അ​ല്‍​പം പി​ന്നി​ലേ​ക്ക് മാ​റി​യ​ത്.
എ​ങ്കി​ലും മ​ല​യോ​ര​ത്തെ ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​ര്‍​ഷ​ക​ര്‍​ക്ക് മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് വ​ലി​യ മു​ത​ല്‍​മു​ട​ക്കി​ല്ലാ​തെ ല​ഭി​ച്ചി​രു​ന്ന വ​രു​മാ​ന​മാ​യി​രു​ന്നു ക​ശു​വ​ണ്ടി​യി​ല്‍ നി​ന്നു​ള്ള​ത്. പ​ക്ഷേ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​യ ഉ​ത്പാ​ദ​ന​ക്കു​റ​വി​നൊ​പ്പം വി​ല​ത്ത​ക​ര്‍​ച്ച​യും കൂ​ടി​യാ​കു​മ്പോ​ള്‍ ജി​ല്ല​യി​ലെ ക​ശു​മാ​വ് ക​ര്‍​ഷ​ക​രും നി​രാ​ശ​യി​ലാ​വു​ക​യാ​ണ്. കാ​ലം​തെ​റ്റി തു​ട​ര്‍​ച്ച​യാ​യി പെ​യ്ത വേ​ന​ല്‍​മ​ഴ ഇ​ത്ത​വ​ണ ക​ശു​വ​ണ്ടി ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യി​ല്‍ പൂ​ക്ക​ളും ഇ​ളം കാ​യ്ക​ളും ക​രി​ഞ്ഞു. പാ​ക​മാ​യ ക​ശു​വ​ണ്ടി​യു​ടെ നി​റം ത​ന്നെ മ​ഴ​യേ​റ്റ് മ​ങ്ങി. മ​ഴ​ന​ന​ഞ്ഞ് മ​ണ്ണി​ല്‍ വീ​ണ​വ ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​നാ​കും മു​മ്പ് കി​ളി​ര്‍​ത്തു. കാ​ലാ​വ​സ്ഥാ​മാ​റ്റം മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വൈ​കി​യാ​ണ് ഇ​ത്ത​വ​ണ ക​ശു​മാ​വു​ക​ള്‍ പൂ​ത്ത​തു​ത​ന്നെ. ക​ടു​ത്ത ചൂ​ടും ത​ണു​പ്പും മാ​റി​മാ​റി​വ​ന്ന കാ​ലാ​വ​സ്ഥ പൂ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വി​ന​യാ​യി.
ഈ ​വ​ര്‍​ഷം സീ​സ​ണ്‍ തു​ട​ങ്ങു​മ്പോ​ള്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ശു​വ​ണ്ടി കി​ലോ​യ്ക്ക് 102 രൂ​പ വ​രെ വി​ല കി​ട്ടി​യി​രു​ന്നു. ഏ​പ്രി​ലി​ല്‍ അ​ത് 95 രൂ​പ​യും പി​ന്നീ​ട് 90 രൂ​പ​യു​മാ​യി. ഇ​പ്പോ​ള്‍ ഏ​റ്റ​വു​മ​ധി​കം ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കി​ലോ​യ്ക്ക് 75-78 രൂ​പ വ​രെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ലോ​ക്ഡൗ​ണ്‍ ഉ​ണ്ടാ​യി​ട്ടു​പോ​ലും സീ​സ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യ കാ​ല​ത്ത് 80 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നു. 2017 കാ​ല​ഘ​ട്ട​ത്തി​ല്‍ കി​ലോ​യ്ക്ക് 140 മു​ത​ല്‍ 150 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ള്‍ അ​തി​ന്‍റെ പ​കു​തി​വ​രെ എ​ത്തി​യ​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക​ശു​വ​ണ്ടി​യു​ടെ ആ​വ​ശ്യം കു​റ​ഞ്ഞ​തും വി​ല​ത്ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​താ​യി ക​രു​തു​ന്നു.​ഇ​പ്പോ​ള്‍ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൊ​ടു​ക്കാ​നു​ള്ള കൂ​ലി പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ​ല​രും പ​റ​യു​ന്നു.
സാ​മാ​ന്യം വി​ല കി​ട്ടു​മ്പോ​ഴും രോ​ഗ​ങ്ങ​ളും ഉ​ത്പാ​ദ​ന​ത്ത​ക​ര്‍​ച്ച​യും വി​ടാ​തെ പി​ന്തു​ട​രു​ന്ന അ​ട​യ്ക്ക​യ്‌​ക്കൊ​പ്പം ക​ശു​വ​ണ്ടി കൂ​ടി ക്ഷീ​ണ​ത്തി​ലാ​കു​മ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ കു​ടും​ബ ബ​ജ​റ്റ് കൂ​ടു​ത​ല്‍ താ​ളം​തെ​റ്റു​ക​യാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ത​റ​വി​ല​യെ​ങ്കി​ലും നി​ശ്ച​യി​ച്ച് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.