രോ​ഗ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ന്ന​താ​യി പ​രാ​തി
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ കൊ​റോ​ണ രോ​ഗം പി​ടി​പെ​ട്ടി​ട്ടും രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ന്നി​ട്ടും ചെ​റി​യ ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ക്ലി​നി​ക്കു​ക​ളി​ല്‍ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രെ പ​നി​ക്കു​ള്ള മ​രു​ന്ന് ന​ല്‍​കി വീ​ട്ടി​ലേ​ക്കും ജോ​ലി സ്ഥ​ല​ത്തെ​ക്കും തി​രി​ച്ച​യ​ക്കു​ന്ന​താ​യി പ​രാ​തി. നാ​ഷ​ണ​ല്‍ യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ച്ച്. ഹ​നീ​ഫ​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.
കോവിഡ് ടെ​സ്റ്റി​നോ ക്വാ​റ​ന്‍റൈ​നോ ഉ​പ​ദേ​ശി​ക്കാ​തെ ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​യ​ച്ച പ​ല​ര്‍​ക്കും പി​ന്നീ​ട് കോ​വി​ഡ് പി​ടി​പ്പെ​ട്ട​താ​യി അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ട്. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക ലി​സ്റ്റി​ല്‍ പ​ല​രും രോ​ഗ​വാ​ഹ​ക​രാ​യി മാ​റി​യ​തു​മൂ​ലം പ​ള്ളി​ക്ക​ര, ഉ​ദു​മ, ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ രോ​ഗ​വ്യാ​പ​നം അ​തി​ഭീ​ക​ര​മാ​ണെ​ന്നും ഹ​നീ​ഫ് പ​റ​യു​ന്നു.
ഇ​ത്ത​രം നി​സാ​ര​വ​ത്ക​ര​ണ​വും അ​ശ്ര​ദ്ധ​യും ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ല, സാ​ധാ​ര​ണ​ക്കാ​രും കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​രും രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​വി​ല്ലെ​ന്ന് തെ​റ്റാ​യ ധാ​ര​ണ​മൂ​ലം ഇ​ത്ത​രം ക്ലി​നി​ക്കു​ക​ളി​ല്‍​നി​ന്നും മ​രു​ന്ന് ക​ഴി​ച്ചു പ​തി​വ് ജോ​ലി​ക​ളി​ല്‍ വ്യാ​പൃ​ത​രാ​വു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​രം അ​നാ​സ്ഥ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പും ന​ല്‍​കാ​ന്‍ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ മെ​ഡി​ക്ക​ല്‍ സം​ഘ​വും മു​ന്നോ​ട്ട് വ​ര​ണം.
അ​ടി​യ​ന്ത​ര​മാ​യി കൊ​റോ​ണ ടെ​സ്റ്റും ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളോ ഒ​രു​ക്കി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ഭീ​തി അ​ക​റ്റ​ണ​മെ​ന്നും ഹ​നീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​ര്‍​ക്ക് പ​രാ​തി​യും ന​ല്‍​കി.