വി​ട​വാ​ങ്ങി​യ​ത് ബ​ധി​ര സ​മൂ​ഹ​ത്തെ സ്‍​നേ​ഹി​ച്ച വ​ലി​യ ഇ​ട​യ​ന്‍
Thursday, May 6, 2021 12:53 AM IST
കാ​സ​ര്‍​ഗോ​ഡ്: ""ബ​ധി​ര​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്, അ​വ​ര്‍ സ​മൂ​ഹ​ത്തി​ന്‍റേ​താ​ണ്. സ​മൂ​ഹം അ​വ​രെ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല എ​ങ്കി​ല്‍ അ​ത് അ​ര്‍​ത്ഥ​മാ​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് വൈ​ക​ല്യ​മു​ണ്ട് എ​ന്നു​ള്ള​താ​ണ്. വി​ക​ലാം​ഗ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല, സ​മൂ​ഹ​മാ​ണ് വി​ക​ലാം​ഗ​ര്‍​ക്ക് പ്ര​ശ്നം''. കാ​ലം ചെ​യ്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ട് എ​ന്നും ആ​ഭി​മു​ഖ്യം പു​ല​ര്‍​ത്തി​യി​രു​ന്ന മെ​ത്രാ​പ്പോ​ലീ​ത്താ ബ​ധി​ര​രു​ടെ ഉ​റ്റ സ്നേ​ഹി​ത​നാ​യി​രു​ന്നു.
1953 ല്‍ ​മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ലെ ബി​ഷ​പാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട തി​രു​മേ​നി സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​നാ​യി മി​ക​ച്ച നേ​തൃ​ത്വം ന​ല്‍​കി. 1978 ല്‍ ​സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി. 1999 മു​ത​ല്‍ 2007 വ​രെ മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ എ​ന്ന നി​ല​യി​ല്‍ വി​ശാ​ല ദ​ര്‍​ശ​ന​ത്തോ​ടെ സ​ഭ​യെ ന​യി​ച്ചു. മാ​ര്‍​ത്തോ​മ സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത ആ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍ അ​ദ്ദേ​ഹം ചെ​ര്‍​ക്ക​ള​യി​ലെ മാ​ര്‍​ത്തോ​മ്മാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ക‍്‍​ഷാ​ധി​കാ​രി​യാ​യി​രു​ന്നു. ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ച​തും, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യു​ള്ള സ്‍​പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് ക്ലി​നി​ക്ക് കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ച്ച​തും, ബ​ദി​യ​ഡു​ക്ക മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്‍​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​രം​ഭി​ച്ച​തും പ്ര​സ്തു​ത കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. കാ​സ​ർ​ഗോ​ട്ടെ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സു​ക​ള്‍ എ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു. ബ​ധി​ര​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഉ​ദ്യ​മ​ങ്ങ​ള്‍​ക്ക് തി​രു​മേ​നി എ​ല്ലാ​വി​ധ പ്രോ​ത്‍​സാ​ഹ​ന​വും ന​ല്‍​കി​യി​രു​ന്നു.
ബ​ധി​ര​രോ​ട് സം​വ​ദി​ക്കു​ന്ന​ത് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ മാ​ര്‍​ത്തോ​മ ബ​ധി​ര വി​ദ്യാ​ല​യം സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴൊ​ക്കെ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ ക​ലോ​ത്സ​വ​ത്തി​ലും മ​റ്റു മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് തി​രു​വ​ല്ല വ​ഴി യാ​ത്ര​ചെ​യ്യു​മ്പോ​ഴൊ​ക്കെ പൂ​ലാ​ത്തീ​നി​ല്‍ എ​ത്തി തി​രു​മേ​നി​യെ കാ​ണു​ക പ​തി​വാ​യി​രു​ന്നു. ത​ദ​വ​സ​ര​ത്തി​ല്‍ എ​ത്ര തി​ര​ക്കാ​യി​രു​ന്നാ​ലും വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് തി​രു​മേ​നി സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. തി​രു​മേ​നി ദീ​ര്‍​ഘ​നേ​രം അ​വ​രോ​ട് സം​വ​ദി​ക്കു​ക​യും അ​വ​രെ സ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2003 ല്‍ ​മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്‍​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് തി​രു​മേ​നി അ​വ​സാ​ന​മാ​യി കാ​സ​ര്‍​ഗോ​ട്ടെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ട്ടെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ന​ല്ല സൗ​ഹ്യ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് തി​രു​മേ​നി ശ്ര​ദ്ധി​ച്ചി​രു​ന്നു. 2003 ല്‍ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി​യാ​യി​രു​ന്ന ചെ​ര്‍​ക്ക​ളം അ​ബ്‍​ദു​ള്ള തി​രു​വ​ല്ല പു​ലാ​ത്തീ​നി​ല്‍ എ​ത്തി അ​ന്ന് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ആ​യി​രു​ന്ന ക്രി​സോ​സ്റ്റം തി​രു​മേ​നി​യെ സ​ന്ദ​ര്‍​ശി​ക്കു​ക​യു​ണ്ടാ​യി.
ക്രി​സോ​സ്റ്റം (സ്വ​ര്‍​ണ​നാ​വു​കാ​ര​ന്‍) എ​ന്ന പേ​ര് അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന​താ​യി​രു​ന്നു തി​രു​മേ​നി​യു​ടെ പ്ര​സം​ഗ​ശൈ​ലി. ന​ര്‍​മ​ര​സം ക​ല​ര്‍​ന്ന സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ഉ​ദാ​ത്ത​മാ​യ ചി​ന്ത​ക​ളെ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചു. സാ​മൂ​ഹി​ക തി​ന്മ​ക​ള്‍​ക്കെ​തി​രേ പേ​രാ​രാ​ടു​ന്ന​തി​ല്‍ ബ​ദ്ധ​ശ്ര​ദ്ധ​നാ​യി​രു​ന്ന തി​രു​മേ​നി ഒ​രു വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യി​രു​ന്നു. വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ വി​ട​വാ​ങ്ങ​ലി​ലൂ​ടെ ബ​ധി​ര സ​മൂ​ഹ​ത്തി​ന് ഒ​രു വ​ലി​യ അ​ഭ്യൂ​ദ​യ​കാം​ക്‍​ഷി​യെ ആ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.