ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും ഏ​ഴു​വ​രെ മാ​ത്രം
Thursday, May 6, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ക​ട​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ‍​യും പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഏ​ഴു വ​രെ മാ​ത്ര​മാ​യി ചു​രു​ക്കി. ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പാ​ഴ്സ​ലു​ക​ൾ സൗ​ക​ര്യം അ​നു​വ​ദി​ക്കും. മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​റിം​ഗ് ക​ട​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാം. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഡ​ബി​ൾ മാ​സ്കും ഗ്ലൗ​സും നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക​യു​ൾ​പ്പ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഡ​ബി​ൾ മാ​സ്കും കൈ​യു​റ​യും ധ​രി​ക്ക​ണം. ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
ഡ്രൈ​വിം​ഗ് സ്കൂ​ൾ പ​രി​ശീ​ല​നം ര​ണ്ടാ​ഴ്ച കൂ​ടി നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ, എ​ടി​എം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ എ​സി ഉ​പ​യോ​ഗം പാ​ടി​ല്ല. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ൽ​കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 43 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പ​ര​മാ​വ​ധി 50 പേ​ർ മാ​ത്രം പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണം.
ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​ഞ്ചു​പേ​രി​ൽ കു​റ​ഞ്ഞ ചെ​റു​ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്ക​ണം. തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​ജീ​വ​നം ഉ​റ​പ്പാ​ക്ക​ണം. തൊ​ഴി​ൽ ചെ​യ്യു​ന്ന കേ​ന്ദ്ര​ത്തി​ൽ ത​ന്നെ ക​രാ​റു​കാ​ർ ഭ​ക്ഷ​ണ​വും താ​മ​സ​വും ഒ​രു​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം.
കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ/ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തു വ​രെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ കോ​ൾ സെ​ന്‍റ​ർ ആ​രം​ഭി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കും.
പൊ​തു​യി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി എ​ത്തു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. ഔ​ദ്യോ​ഗി​കാ​വ​ശ്യ​ത്തി​ന​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്നു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ജിം​നേ​ഷ്യം, ഓ​ഡി​റ്റോ​റി​യം, പ്ലേ​ഗ്രൗ​ണ്ട്, ട​ർ​ഫ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ല. വീ​ടു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​നാ​യി താ​മ​സി​ക്കു​ന്ന ഒ​രാ​ളി​ൽ​നി​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ വീ​ട്ടി​ലെ മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം പി​ടി​പ്പെ​ടു​ക​യും വ​യോ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്യു​ന്ന​ത് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ 41 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.
വീ​ടു​ക​ളി​ൽ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്ക​ണം. ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി. 777 വാ​ർ​ഡു​ക​ളി​ൽ 1800 അ​ധ്യാ​പ​ക​രാ​ണ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വാ​ർ​ഡു​ത​ല​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ, റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് അ​ധ്യാ​പ​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ച മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​രാ​ണ് ര​ണ്ടാം​ത​രം​ഗ​ത്തി​ലും പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​രെ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ എ​ഡി​എം അ​തു​ൽ എ​സ്. നാ​ഥ് സ​ബ് ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ഡി​എം​ഒ ഡോ. ​രാ​ജ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.