ഹെ​ല്‍​പ് ഡ​സ്‌​ക് ഇ​ന്ന് തു​റ​ക്കും
Thursday, May 6, 2021 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വി​വി​ധ പ​ദ്ധ​തി​ക​ളൊ​രു​ക്കി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ ഇ​ന്നു മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​ഹാ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കും.
ചെ​മ്മ​ട്ടം​വ​യ​ല്‍ സ​യ​ന്‍​സ് പാ​ര്‍​ക്ക് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന വ​യോ​ക്ഷേ​മ കോ​ള്‍ സെ​ന്‍റ​റി​ന്‍റെ അ​നു​ബ​ന്ധ​മാ​യി​ട്ടാ​ണ് സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​മാ​യി മേ​യ് 31 വ​രെ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് വി​ളി​ക്കാം.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കും. വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍ ആ​ധാ​ര്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ പ്ര​കാ​ര​മു​ള്ള പേ​ര്, മേ​ല്‍​വി​ലാ​സം, ആ​ധാ​ര്‍ പ്ര​കാ​ര​മു​ള്ള ജ​ന​ന വ​ര്‍​ഷം, ഫോ​ണ്‍ ന​മ്പ​ര്‍, തൊ​ട്ട​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​ക​ണം.
ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ഇ​നി​യും കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത വ​യോ​ജ​ന​ങ്ങ​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ക​യു​മാ​ണ് സ​ഹാ​യ കേ​ന്ദ്രം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ല​ഭ്യ​മാ​കാ​ത്ത മു​ഴു​വ​ന്‍ വ​യോ​ജ​ന​ങ്ങ​ളും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് പ​റ​ഞ്ഞു. 04672289000 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കാം.