പെ​ൺ​മ​രം ജ​ന​കീ​യ കാ​മ്പ​യി​ന് തു​ട​ക്കം
Thursday, May 6, 2021 12:51 AM IST
പ​ന​ത്ത​ടി:"​നാ​ള​ത്തെ ത​ല​മു​റ​യ്ക്കാ​യി ഇ​ന്ന​ത്തെ ക​രു​തി​വ​യ്പ്' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ന​ട​ത്തു​ന്ന "പെ​ൺ​മ​രം' ജ​ന​കീ​യ കാ​മ്പ​യി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ മു​ഖാ​ന്ത​രം ന​ട​ത്തു​ന്ന വി​ത്തി​ട​ൽ പ​രി​പാ​ടി​ക്ക് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ചെ​റു​പ​ന​ത്ത​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ് സെ​ക്ര​ട്ട​റി ലൈ​സ ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​കാ​ശ് ച​ന്ദ്ര​ൻ, യ​ശോ​ദ​ഭാ​യ്, ല​ക്ഷ്മി രാ​ഘ​വ​ൻ മാ​ട്ട​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ബാ​ല​സ​ഭ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ പ്ലാ​വി​ൻ തൈ​ക​ൾ ന​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് ഗ്രോ​ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കി ജീ​ൻ​സ് പാ​ന്‍റ്, ക​വു​ങ്ങി​ൻ​പാ​ള​ക​ൾ, ക​രി​ക്കി​ൻ തോ​ട് എ​ന്നി​വ​യി​ലാ​ണ് തൈ​ക​ൾ മു​ള​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന ന​ട്ട വി​ത്തു​ക​ൾ ഒ​രു മാ​സം പ​രി​പാ​ലി​ച്ച് ജൂ​ൺ അ​ഞ്ചി​ന് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ന​ടും.