ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്കാ​യി ടെ​ലി റി​ഹാ​ബി​ലി​റ്റേ​ഷ​നും ഓ​ൺ​ലൈ​ൻ തെ​റാ​പ്പി സൗ​ക​ര്യ​വും
Thursday, May 6, 2021 12:51 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ തു​ട​ര്‍ പ​രി​ശീ​ല​ന​വും ക​രു​ത​ലും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും അ​ക്ക​ര ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ടെ​ലി റി​ഹാ​ബ് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു.
ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്‌, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, ഒ​ക്യൂ​പേ​ഷ​ൻ തെ​റാ​പ്പി​സ്റ്റ്‌, സൈ​ക്കോ​ളോ​ജി​സ്റ്റ്, സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​ന്നീ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ട്ടി​ക​ളു​ടെ പ​രി​മി​തി, വ​യ​സ്, ആ​വ​ശ്യം എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി അ​ടി​സ്ഥാ​ന​പ​ര​മാ​യി വീ​ട്ടി​ല്‍ ചെ​യ്യേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ല്‍​കു​ക.
തു​ട​ര്‍​ന്ന് അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ വ​ര്‍​ക്ക്ഷീ​റ്റ്, ഡെ​മോ വീ​ഡി​യോ, ഓ​ൺ​ലൈ​ൻ തെ​റാ​പ്പി എ​ന്നി​വ​യും ന​ൽ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും 9188666403, 9895852606 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.