കോ​വി​ഡ് ഭീ​തി​യ​ക​റ്റാ​ന്‍ "ഒ​പ്പ​മു​ണ്ട് ക​ണ്ണൂ​ര്‍'
Thursday, May 6, 2021 12:51 AM IST
ക​ണ്ണൂ​ര്‍: ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് ഭീ​തി പ​ര​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി "ഒ​പ്പ​മു​ണ്ട് ക​ണ്ണൂ​ര്‍' എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യ കൗ​ണ്‍​സ​ലിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു.
ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ലും നാ​ലോ അ​ഞ്ചോ പേ​ര്‍ അ​ട​ങ്ങു​ന്ന പ​രി​ശീ​ല​നം ല​ഭി​ച്ച കൗ​ണ്‍​സ​ല​ര്‍​മാ​രെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും കീ​ഴി​ലു​ള്ള കൗ​ണ്‍​സ​ല​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും.
കൗ​ണ്‍​സ​ലിം​ഗി​ല്‍ പ​രി​ശീ​ല​നം നേ​ടി​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ കൗ​ണ്‍​സ​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.



ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​രം ക​വി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ പ്രാ​ഥ​മി​ക, സാ​മൂ​ഹി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കൗ​ണ്‍​സ​ല​ര്‍​മാ​രെ വി​ന്യ​സി​ച്ചു​ള്ള കൗ​ണ്‍​സ​ലിം​ഗ് ശൃം​ഖ​ല ഉ​ണ്ടാ​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.