തി​രു​മേ​നി-​ചാ​ത്ത​മം​ഗ​ലം റോ​ഡ് ത​ക​ര്‍​ന്നു
Thursday, May 6, 2021 12:51 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര റോ​ഡു​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ തി​രു​മേ​നി-​ചാ​ത്ത​മം​ഗ​ലം റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം നി​ല​യ്ക്കു​ന്ന സ്ഥി​തി​യി​ലാ​യി. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ റോ​ഡി​ല്‍ കൂ​ടി വെ​ള്ളം ഒ​ഴു​കു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​ന്‍ പ്ര​ധാ​ന കാ​ര​ണം. 50 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​റോ​ഡ്. ത​ക​ര്‍​ന്ന റോ​ഡി​ലൂ​ടെ ഇ​പ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​ണ്.
നാ​ട്ടു​കാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ നി​ര്‍​മി​ച്ച റോ​ഡ് പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ടാ​ര്‍ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ യാ​ത്ര​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.
റോ​ഡ് ടാ​ര്‍ ചെ​യ്യു​ന്ന​തി​നു മു​മ്പ് ത​ന്നെ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യ റൂ​ട്ടു​കൂ​ടി​യാ​യി​രു​ന്നു ഇ​ത്.
1987 ലാ​യി​രു​ന്നു ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. ധാ​രാ​ളം യാ​ത്ര​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ്വ​ന്തം ബ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​തി​നെ ക​ണ്ടി​രു​ന്ന​തെ​ന്ന് അ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ആ​രം​ഭം എ​ന്ന ബ​സി​ലെ ഡ്രൈ​വ​ര്‍ ചാ​ക്കോ ഓ​ര്‍​ക്കു​ന്നു. ഈ ​ബ​സി​ലെ ഡ്രൈ​വ​റാ​യ​തി​നാ​ല്‍ തി​രു​മേ​നി സ്വ​ദേ​ശി​യാ​യ അ​മ്പാ​ട്ട് ചാ​ക്കോ​യെ നാ​ട്ടു​കാ​ര്‍ സ്‌​നേ​ഹ​പൂ​ര്‍​വം ആ​രം​ഭം ചാ​ക്കോ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി. പി​ന്നീ​ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും യാ​ത്ര​ക്കാ​രു​ടെ കു​റ​വും കാ​ര​ണം സ​ര്‍​വീ​സ് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 2001 ല്‍ ​മ​റ്റൊ​രു ബ​സും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​തും നി​ന്നു. പി​ന്നീ​ട് ജീ​പ്പും ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കു​ക​ളു​മാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യം. എ​ന്നാ​ല്‍ റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച മൂ​ലം വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഓ​ട്ടം വി​ളി​ച്ചാ​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍ വ​രാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല.
മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ തെ​രു​വ് മ​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് നാ​ല് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ പ​ണി തു​ട​ങ്ങാ​ന്‍ ത​ട​സ​മാ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യു​ന്ന വി​ധം എ​ത്ര​യും വേ​ഗ​ത്തി​ല്‍ അ​റ്റ​കു​റി​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.