ക​ണ്ണൂ​ർ ജില്ലയിൽ ഇ​ന്ന​ലെ 2087 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Thursday, May 6, 2021 12:51 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2087 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 1947 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 95 പേ​ര്‍​ക്കും 45 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സ്റ്റി​വി​റ്റി നി​ര​ക്ക്: 23.7ശ​ത​മാ​ന​മാ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 98840 ആ​യി. കോ​വി​ഡ് ബാ​ധി​ച്ച് ഇ​തു​വ​രെ​യാ​യി 426 പേ​ര്‍ മ​രി​ച്ചു. ഇ​വ​രി​ല്‍ 1608 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. അ​തോ​ടെ ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 73927 ആ​യി. ബാ​ക്കി 22013 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ 21361 പേ​ര്‍ വീ​ടു​ക​ളി​ലും ബാ​ക്കി 652 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ 56857 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 55649 പേ​ര്‍ വീ​ടു​ക​ളി​ലും 1208 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. ഇ​തു​വ​രെ 905092 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 903108 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 1984 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.