വാ​ക്സി​ൻ ചാ​ല​ഞ്ച്; കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ 25 ല​ക്ഷം രൂ​പ ന​ൽ​കും
Wednesday, May 5, 2021 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ 25 ല​ക്ഷം രൂ​പ ന​ൽ​കും. വാ​ക്സി​ൻ ചാ​ല​ഞ്ചി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് ഒ​രു ന​ഗ​ര​സ​ഭ ഇ​ത്ര​യും തു​ക സം​ഭാ​വ​ന ന​ൽ​കു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. മു​ൻ​പ് പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ന​ൽ​കി​യി​രു​ന്നു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള ബി​ൽ​ടെ​ക്ക്, സി. ​ജാ​ന​കി​ക്കു​ട്ടി, പി. ​മു​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെ. ​അ​നീ​ശ​ൻ, കെ.​വി. മാ​യാ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​വി. ര​മേ​ശ​ൻ, കെ.​കെ. ജാ​ഫ​ർ, എം. ​ബ​ൽ​രാ​ജ്, ടി.​കെ. ബ​നീ​ഷ് രാ​ജ്